ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം; യുവജന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പുതിയ സംസ്ഥാന കമ്മിറ്റിയേയും ഭാരവാഹികളേയും ഇന്ന് തെരഞ്ഞെടുക്കും. വൈകീട്ട് നടക്കുന്ന യുവജന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

3 ദിവസമായി കോഴിക്കോട് നടക്കുന്ന ഡി വൈ എഫ് ഐ പതിനാലാം സംസ്ഥാന സമ്മേളനം ഇന്ന് വൈകീട്ട് സമാപിക്കും. പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സമ്മേളനം തെരഞ്ഞെടുക്കും. പുതിയ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ എന്നിവരുടെ തെരഞ്ഞെടുപ്പും ഉച്ചയോടെ പൂർത്തിയാകും.

വൈകീട്ട് 4 മണിക്ക് കടപ്പുറത്തെ ഫിഡൽ കാസ്ട്രോ നഗറിലാണ് യുവജന റാലി. കോഴിക്കോട് ജില്ലയിൽ നിന്നു ഒരു ലക്ഷം പേർ റാലിയിൽ പങ്കെടുക്കുമെന്ന് സംസ്ഥാന നേതാക്കൾ അറിയിച്ചു.

യുവജനറാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ ഭാരവാഹികളായ അവോയ് മുഖർജി, പി എ മുഹമ്മദ് റിയാസ്, സമ്മേളനം തെരഞ്ഞെടുക്കുന്ന പുതിയ സംസ്ഥാന ഭാരവാഹികൾ, സി പി ഐ (എം) നേതാക്കളായ എളമരം കരീം എം പി, മന്ത്രി ടി പി രാമകൃഷ്ണൻ എന്നിവരും റാലിയിൽ സംസാരിക്കും.

11 വനിതകൾ അടക്കം 46 പേരാണ് ആറര മണിക്കൂർ നീണ്ട പൊതുചർച്ചയിൽ പങ്കെടുത്തത്. ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി എം സ്വരാജും അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും മറുപടി പറഞ്ഞു.

നവമാധ്യമ രംഗത്തെ ഇടപെടൽ ശക്തിപ്പെടുത്താൻ സമ്മേളനം തീരുമാനിച്ചു. പരിസ്ഥിതി – കലാ സാംസ്ക്കാരിക രംഗങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാനും സമ്മേളനത്തിൽ തീരുമാനമായി. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി വിപുലമായ രണ്ടാം ഘട്ട പ്രചാരണത്തിനും സംസ്ഥാന സമ്മേളനം രൂപം നൽകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News