ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ ബാലന്‍ഡ്യോര്‍ വിജയിയുടെ പേര് ചോര്‍ന്നതായി പരാതി

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നെ ഫുട്ബോളിലെ ഉയര്‍ന്ന പുരസ്കാരമായ ബാലന്‍ഡ്യോര്‍ വിജയിയുടെ പേര് ചോര്‍ന്നതായി റിപ്പോര്‍ട്ട്. രണ്ട് പതിറ്റാണ്ടായ പുരസ്കാരം പങ്കിടുന്ന റൊണാള്‍ഡോയും മെസിയും ആദ്യ മൂന്നില്‍പോലും ഇടം പിടിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷത്തെ പുരസ്കാരം ക്രൊയേഷ്യന്‍  താരം ലൂക്കാ മോഡ്രിച്ച് നേടുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പുരസ്കാരത്തിനുള്ള വോട്ടിംഗ് പാതി പൂര്‍ത്തിയായപ്പോള്‍ മോഡ്രിച്ച് ഒന്നാമതും, ഫ്രഞ്ച് താരങ്ങളായ റാഫേല്‍ വരാന്‍ രണ്ടാം സ്ഥാനത്തും, കിലിയന്‍ എംബാപ്പെ മൂന്നാം സ്ഥാനത്തുമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here