
പത്തനംതിട്ട: ശബരിമല സംരക്ഷണത്തിന്റെ പേരില്‍ ബിജെപി അഴിച്ചുവിട്ട അക്രമങ്ങള്‍ക്കു ശേഷം എന്‍ഡിഎ ആരംഭിച്ച രഥയാത്രയെയും കൈവിട്ട് ജനം. ആളും അനക്കവുമില്ലാതെ ഓരോ സ്വീകരണകേന്ദ്രങ്ങളും കേവലം ചടങ്ങ് പ്രസംഗങ്ങള്‍ക്ക് മാത്രം വേദിയാകുകയാണ്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള തന്നെ യാത്ര നയിച്ചിട്ടും രാഷ്ട്രീയ പൊള്ളത്തരം മനസിലാക്കിയ ജനം പിള്ളയുടെ യാത്രയെ തിരിഞ്ഞുനോക്കുന്നില്ല.
ചൊവ്വാഴ്‌ച്ച പത്തനംതിട്ടയില്‍ രഥയാത്ര എത്തിയപ്പോഴും സമാന അനുഭവമായിരുന്നു. മിന്നിത്തിളങ്ങുന്ന വിധം അലങ്കരിച്ച രഥം കാണാന്‍ വേണ്ടി ചുറ്റുമുണ്ടായിരുന്ന കുറച്ച് പേര്‍ ഒത്തുകൂടിയെങ്കിലും പി എസ് ശ്രീധരന്‍ പിള്ള സംസാരിച്ചു തുടങ്ങിയപ്പോഴേ മുന്നിലുണ്ടായിരുന്ന നൂറുകണക്കിന് കസേരകള്‍ കാലിയായി അവശേഷിച്ചു. സ്‌റ്റേജാകട്ടെ നേതാക്കളാല്‍ തിങ്ങിനിറഞ്ഞും.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ ബിജെപി ഹര്‍ജി ഫയല്‍ ചെയ്യാതെ അണികളെ കലാപത്തിനായി ഉപയോഗിക്കുകയാണന്ന് അണികള്‍ക്കിടയില്‍ തന്നെ സംസാര വിഷയമാണ്. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും കാലി കസേരകളെ നോക്കിയാണ് പ്രസംഗം അവസാനിപ്പിച്ചത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here