ശബരിമലയില്‍ പ്രായഭേദമന്യയുള്ള സ്ത്രീ പ്രവേശന വിധിയ്ക്ക് സ്റ്റേയില്ലെന്ന് വീണ്ടും സുപ്രീംകോടതി

ശബരിമലയില്‍ പ്രായഭേദമന്യയുള്ള സ്ത്രീ പ്രവേശന വിധിയ്ക്ക് സ്റ്റേയില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. റിവ്യൂ ഹര്‍ജി കേള്‍ക്കുന്നത് വരെ സ്റ്റേ ചെയ്യണമെന്ന അയ്യപ്പ ഭക്ത അസോസിയേഷന്റെ ആവശ്യം സുപ്രീംകോടതി തള്ളി.

ജനുവരി 22 വരെ ശബരിമല വിഷയത്തില്‍ വാദമൊന്നും ഇല്ലെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് അറിയിച്ചു. മണ്ഡലകാലം സമാപിച്ചതിന് ശേഷം ശബരിമല വിധിയില്‍ റിവ്യൂ ഹര്‍ജി കേള്‍ക്കാനുള്ള സുപ്രീംകോടതി തീരുമാനം മാറ്റാനുള്ള അവസാന വട്ട ശ്രമമാണ് പുനപരിശോധന ഹര്‍ജിക്കാര്‍ നടത്തിയത്.

ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി, എസ്.കെ.ഗൗള്‍, കെ.എം.ജോസഫ് എന്നിവര്‍ അദ്ധ്യക്ഷരായ ബഞ്ചിന് മുമ്പില്‍ ഹാജരായ ദേശിയ അയ്യപ്പ ഭക്ത അസോസിയേഷന്‍ സ്റ്റേ ചെയ്യില്ലെന്ന് തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട്. റിവ്യൂ ഹര്‍ജി കേള്‍ക്കുന്നത് വരെയെങ്കിലും സ്റ്റേ ചെയ്യണം.

70 ദിവസം നീളുന്ന ശബരിമല ഉത്സകാലം ആരംഭിക്കുകയാണന്നും , സിനിധാനം കലുഷിതമാകാനും സാധ്യതയുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടികാട്ടി. എന്നാല്‍ ബഞ്ച് ഈ ആവശ്യം തളളി. വിധി പറഞ്ഞ ഭരണഘടന ബഞ്ച് പുനപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാനായി ജനുവരി 22 ലേയ്ക്ക് മാറ്റിയിട്ടുണ്ട്.

അത് വരെ ഈ വിഷയത്തില്‍ വാദമൊന്നും ഇല്ലെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.ഇതേ തുടര്‍ന്ന് അയ്യപ്പ ഭക്ത അസോസിയേഷന് ആവശ്യത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നു. റിവ്യൂ ഹര്‍ജി കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറായെങ്കിലും സെപ്ന്റബര്‍ 28ലെ വിധി സ്റ്റേ ചെയ്യാത്തത് സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായി.

ആദ്യം വിധി നടപ്പിലാക്കുക,അതിന് ശേഷം പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് നിലപാടിലാണ് സുപ്രീംകോടതിയെന്നും നിയമവിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here