ശബരിമല യുവതി പ്രവേശനം; മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ആരംഭിച്ചു

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം  ആരംഭിച്ചു. യുവതീപ്രവേശനം മണ്ഡലകാലത്ത് വിലക്കാനാവില്ലെന്നാണ് നിയമോപദേശം. മണ്ഡല-മകരവിളക്ക് മഹോത്സവം സമാധാനാന്തരീക്ഷത്തിൽ നടത്തുക എന്നതാണ് സർവവകക്ഷിയോഗത്തിന്‍റെ അജണ്ട.

ഉച്ചയ്ക്ക് ശേഷം പന്തളം രാജകുടുംബം – തന്ത്രി കുടുംബം എന്നിവരുമായും മുഖ്യമന്ത്രി ചർച്ച നടത്തും. സെപ്തംബർ 28 ന് സുപ്രീംകോടതി അനുവദിച്ച ശബരിമലയിലെ യുവതി പ്രവേശന വിധി ക‍ഴിഞ്ഞ ദിവസം കോടതി സ്റ്റേ ചെയ്തിട്ടില്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വി‍ളിച്ചത്.

നാളെ വൈകീട്ടാണ് 64 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറക്കുന്നത്. ഇൗ സാഹചര്യത്തിലാണ് സമാധാനാന്തരീക്ഷത്തിനായി സർവകക്ഷിയോഗം ചേരുന്നത്. യു.ഡി.എഫും ബി.ജെ.പിയും യോഗത്തിൽ പങ്കെടുക്കും.

മണ്ഡലകാലത്ത് യുവതിപ്രവേശനം വിലക്കാനാവില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നതും സർക്കാർ യോഗത്തിൽ വ്യക്തമാക്കും.

പുന:പരിശോധനാ ഹർജി ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തിൽ മണ്ഡലകാലത്ത് യുവതി പ്രവേശനം അനുവദിക്കരുത് എന്നതാണ് യുഡിഎഫ് ആവശ്യം. യുവതി പ്രവേശനം വിലക്കണമെന്നതാണ് ബി.ജെ.പിയുടെ ആവശ്യം. ഇക്കാര്യങ്ങൾ ഇരുകക്ഷികളും യോഗത്തിൽ ആവശ്യപ്പെടും.

സർവവക്ഷിയോഗത്തെ തുടർന്ന് ഉച്ചയ്ക്ക് ശേഷം പന്തളം രാജകുടുംബം – ശബരിമല തന്ത്രി കുടുംബം എന്നിവരുടെ പ്രതിനിധികളുമായും മുഖ്യമന്ത്രി ചർച്ച നടത്തും. ചർച്ചയെ രാജകുടുംബം സ്വാഗതം ചെയ്തിരുന്നു.

തുലാമാസ പൂജകൾക്കായും ചിത്തിര ആട്ട വിശേഷത്തിനായും നട തുറന്നപ്പോ‍ഴുണ്ടായ അനിഷ്ഠ സംഭവങ്ങൾ മണ്ഡലകാലത്ത് ഒ‍ഴിവാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ചർച്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News