
റഫേല്‍ അഴിമതി കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ കുരുക്കുകള്‍ മുറുകുന്നു. ഭരണത്തിലെത്തിയ ആദ്യ വര്‍ഷം നടപടി ക്രമങ്ങള്‍ തെറ്റിച്ച് മോദി നടത്തിയ ആയുധ കരാര്‍ ഭരണത്തിന്റെ അവസാന വര്‍ഷം അദേഹത്തെ വേട്ടയാടുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ റഫേല്‍ കേസില്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടാല്‍ അത് മോദിയ്ക്ക് വലിയ തിരിച്ചടിയാകും.കോണ്‍ഗ്രസിനെ ബൊഫേഴ്‌സ് കേസ് വേട്ടയാടുന്നത് സമാനമായ പ്രതിസന്ധിയിലാണ് ബിജെപിയും എത്തിയിരിക്കുന്നത്.
2014 മെയില്‍ ഭരണത്തിലെത്തിയ മോദി ഒരു വര്‍ഷം പൂര്‍ത്തിയായ 2015 മെയ് മാസമാണ് റഫേല്‍ ആയുധഇടപാട് പ്രഖ്യാപിച്ചത്.അതിനും ഒരു മാസം കഴിഞ്ഞാണ് യുദ്ധവിമാനം വാങ്ങാനുള്ള നടപടികള്‍ പോലും വ്യോമസേനയും പ്രതിരോധമന്ത്രാലയും ആരംഭിച്ചത്.
അന്നത്തെ പ്രതിരോധമന്ത്രി പോലും അറിയാതെ യുപിഎ കാലത്ത് ഉണ്ടാക്കിയ 126 വിമാനങ്ങള്‍ എന്ന കരാര്‍ റദാക്കി 36 വിമാനങ്ങള്‍ മാത്രമായി ചുരുക്കി.വിമാനങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും കരാര്‍ തുക നാല്‍പ്പത് ശതമാനം വര്‍ദ്ധിച്ചു.
പ്രതിരോധ സാമഗ്രികള്‍ വാങ്ങാനുള്ള ചട്ടങ്ങള്‍ ധൃതിപിടിച്ച് ഭേദഗതി ചെയ്തു.അന്ന് വരെ പ്രതിരോധ മേഖലയില്‍ പോലും ഇല്ലായിരുന്ന അനില്‍ അബാനിയുടെ റിലയന്‍സ് ഏവിയേഷനെ ഇന്ത്യന്‍ പങ്കാളിയാക്കി ഫ്രാന്‍സിലെ ദസോള്‍ട്ട് ഏവിയേഷന് കരാര്‍ നല്‍കി.
യൂറോയില്‍ ദക്ഷകോടികള്‍ മറിഞ്ഞു. കരാര്‍.കമ്പനി ഉണ്ടാക്കി അപേക്ഷ സമര്‍പ്പിച്ച 2016 ജൂണ്‍ 22 ന് തന്നെ 22 സബ്‌സിഡികള്‍ അനില്‍ അമ്പാനിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ സമ്മാനിച്ചു. ഒരു ആയുധകരാറിനായി ഇത്രയേറെ ക്രമകേടുകള്‍ സ്വതന്ത്ര ഇന്ത്യയിലാദ്യം. ഇടനിലക്കാരനില്‍ നിന്നും കോഴ കൈപ്പറ്റിയെന്നാണ് ബൊഫേഴ്‌സ്,അഗസ്താ വെസ്ത ലന്റ് കേസുകള്‍. എന്നാല്‍ റഫാലില്‍ കരാര്‍ നല്‍കാനായി ക്രമക്കേടുകള്‍ നടന്നു.
സംശയത്തിന്റെ വിരലുകള്‍ പ്രതിരോധ മന്ത്രാലയങ്ങള്‍ക്കപ്പുറം കടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ തന്നെ എത്തി നില്‍ക്കുന്നു. കേന്ദ്ര ക്യാമ്പിനറ്റിനെ വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ വഴി നിയന്ത്രിക്കുന്ന മോദി നേരിട്ട് കരാര്‍ ഒപ്പിട്ടു.
അഴിമതിയില്‍ മറുപടി പറയേണ്ടതും മോദി തന്നെ. അഴിമതി അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടാല്‍ മോദിയുടെ രാഷ്ട്രിയഭാവി തന്നെ ചോദ്യ ചിഹ്നമാകും. പാര്‍ടിക്കുള്ളിലെ ശത്രുക്കളും എന്‍ഡിഎക്കുള്ളിലെ വിമതരും വിഷയം സജീവമാക്കും. പ്രതിപക്ഷത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണമായി റഫേല്‍ കേസ് മാറും. ഇത് മോദി-അമിത്ഷാ വിഭാഗം ഭയപ്പെടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here