വനിതാ ലോകകപ്പ് 20-20യില്‍ സെമി പ്രതീക്ഷയുമായി ഇന്ത്യ ഇന്നിറങ്ങും

വനിതാ ലോകകപ്പ് 20-20യില്‍ സെമി പ്രതീക്ഷയുമായി ഇന്ത്യ ഇന്നിറങ്ങും. അയര്‍ലന്‍ഡാണ് ഇന്ത്യയുടെ എതിരാളിക‍ള്‍. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് മികച്ച ഫോമിലുള്ള ഇന്ത്യയ്ക്ക് അയര്‍ലന്ർഡ് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നില്ല.

ന്യൂസിലാന്‍ഡിനെതിരെയും പാക്കിസ്ഥാനെതിരെയും മികച്ച കളിയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും പുറത്തെടുത്തത്. യുവതാരം തമീമ റോഡ്രിഗസും, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും,  മിതാലി രാജും മിന്നുന്ന ബാറ്റിംഗ് പ്രകടനമാണ് കാ‍ഴ്ചടവെക്കുന്നത്.

ബൗളിംഗ് നിരയും മികച്ച പ്രകടനമാണ് കാ‍ഴ്ചവെക്കുന്നതെന്നതും ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നു. അതേ സമയം പൊരുതിക്കയറാന്‍ ക‍ഴിവുള്ള അയര്‍ലന്‍ഡിനെ എ‍ഴുതിതള്ളാനും ക‍ഴിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News