കുവൈത്തിൽ കനത്തമഴ; വ്യാപകമായ നാശനഷ്ടം; ജനജീവിതം തടസപ്പെട്ടു

കുവൈത്തിൽ കനത്തമഴ തുടരുന്നു. കാറ്റും ഇടിമിന്നലും ശക്തമാണ് മിക്ക പ്രദേശങ്ങളിലും വെള്ളം കയറി ഗതാഗതം താറുമാറായി. ജനജീവിതം തടസപ്പെട്ടു. കുവൈത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്തമഴ തുടരുകയാണ്

മഴയെ തുടർന്ന് കുവൈത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളം കയറി. ഗതാഗതസംവിധാനങ്ങൾ തടസ്സപ്പെട്ടു ജനജീവിതത്തെയും മഴ ബാധിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ് മഴക്കെടുതി നേരിടാൻ സർക്കാർ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

മഴയെ തുടർന്ന് പലഭാഗങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട് . വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു .മഴയെ തുടർന്ന് വിമാനത്താവളത്തിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News