തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണനയില്ലെന്ന നിലപാടില്‍ പോലീസ്; എല്ലാ ഭക്തര്‍ക്കും തുല്യ പരിഗണന നല്‍കും

തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണനയില്ലെന്ന നിലപാടില്‍ പോലീസ്. ശബരിമലയില്‍ എല്ലാ  തീര്‍ഥാടകര്‍ക്കും നല്‍കുന്ന പരിഗണന  മാത്രമേ തൃപ്തിക്കും നല്‍കാനാകൂ എന്ന നിലപാടിലാണ് പൊലീസ്.

അതിനിടെ, ശബരിമലയില്‍ നാള നടതുറക്കുന്ന പശ്ചാത്തലത്തില്‍,  സുരക്ഷ ശക്തമാക്കി  പോലീസിനെ വിന്യസിച്ച് തുടങ്ങി. സുരക്ഷ പരിശോധിക്കാനായി ഡിജിപി ലോക്നാഥ് ബഹ്റ ഇന്ന് ശബരിമല സന്ദര്‍ശിക്കും.

അതിനിടെ, യുവതീപ്രവേശന വിധിയില്‍ ആശങ്കയില്ലെന്നും, യുവതീപ്രവേശനം തന്‍ർറെ കര്‍ത്തവ്യത്തെ ബാധിക്കില്ലെന്നും നിയുക്ത മേല്‍ശാന്തി വാസുദേസവന്‍ നമ്പൂതിരി വ്യക്തമാക്കി.

സര്‍വ്വ കക്ഷിയോഗത്തില്‍ ശുഭ പ്രതീക്ഷയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. ഇന്ന് 11 മണിക്കാണ് സര്‍വ്വ കക്ഷിയോഗം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News