വീശിയടിച്ച് ‘ഗജ’ ചു‍ഴലിക്കാറ്റ്; കേരള തീരത്തും കനത്ത ജാഗ്രതാ നിര്‍ദ്ദേശം

ഗജ ചുഴലിക്കാറ്റ്  തമി‍ഴ് നാടിന്‍റെ തീരത്തേയ്ക്ക് അടുത്തതോടെ കേരളത്തിലും കനത്ത മ‍ഴയ്ക്ക് സാധ്യത. ഇതേത്തുടര്‍ന്ന് കേരളാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ മൂന്ന് ദിവസത്തേയ്ക്ക് മത്സ്യബന്ധനം ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

ചെന്നൈയുടെ തെക്ക് ഭാഗത്ത് 490 കിലോമീറ്ററും, നാഗപട്ടണത്തിന്റെ വടക്ക് കിഴക്കായി 580 കിലോമീറ്ററും അകലെയാണ് നിലവില്‍ ഗജ വീശിയടിക്കുന്നത്.  തീരത്തേയ്ക്കെത്തുമ്പോള്‍, വേഗത മണിക്കൂറില്‍  എണ്‍പത് മുതല്‍ നൂറ് കിലോമീറ്റര്‍ വരെയാകാനുള്ള സാധ്യതയാണ് നില നില്‍ക്കുന്നത്.

വീ‍ശിയടിക്കുന്ന ചു‍ഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ്  തമി‍ഴ്നാട് ആന്ധ്ര ജില്ലകളിലും നല്‍കിയിരിക്കുന്നത്.   പ്രദേശത്തു നിന്നും നിരവധിപ്പേരെ മാറ്റി പ്പാര്‍പ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here