ശബരിമല; സമരമല്ല സമന്വയമാണ് മാര്‍ഗം; യുവതീ പ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയെന്നും ആര്‍എസ്എസ് മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍ ഹരി

ആർ എസ് എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആർ ഹരി തന്റെ മാറ്റുവിൻ ചട്ടങ്ങളെ എന്ന പുസ്തകത്തിലാണ് ശബരിമല സ്ത്രീ പ്രവേശനത്തെ പൂർണമായും അനുകൂലിക്കുന്ന നിലപാട് വ്യക്തമാക്കുന്നത്.

ശബരിമലയിലെ യുവതീ പ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണ് . സ്ത്രീ പുരുഷ ഭേദമില്ലാതെ ശബരി മല ദർശനം സാധ്യമാക്കണം.

ശ്രീ നാരായണ ഗുരുവിന്റെയും അയങ്കാളിയുടെയുമൊക്കെ നേതൃത്വത്തിൽ നടന്ന നവോത്ഥാനം മുന്നേറ്റങ്ങൾ കേരളത്തിന്റെ ജീവിത സാഹചര്യത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

സ്ത്രീകളുടെ ജീവിത സാഹചര്യങ്ങൾ മാറി .പ്രായഭേദമില്ലാതെ സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചാൽ ഹിന്ദു സമുദായത്തിന്റെ മൊത്തത്തിലുള്ള ആദ്ധ്യാത്മിക നിലവാരം വർദ്ധിക്കുമെന്നും ഹരി വ്യക്തമാക്കുന്നു.

പണ്ട് കാലത്ത് തീർത്ഥാടനം കഠിനമായിരുന്നു, എന്നാൽ ഇന്ന് സാഹചര്യം മാറി . സൗകര്യം വർദ്ധിച്ചു , സ്ത്രീകളുടെ ദർശന സ്വാതന്ത്ര്യം പുരുഷന്മാരുടെ ഔദാര്യമല്ല, സ്ത്രീകളുടെ അവകാശമാണ്.

ആദ്ധ്യാത്മികമായി പുരുഷൻമാർക്ക് എത്ര ഉയരാൻ പറ്റുമോ അത്ര തന്നെ സ്ത്രീക്കും സാധിക്കും. സ്ത്രീകൾ പ്രവേശിച്ചാൽ അയ്യപ്പന്റെ നൈഷഠിക ബ്രഹ്മചര്യം തകരും എന്ന വാദം പരാജിതന്റെ വേദാന്തമാണ്.

കാമനെ ഒരു നോക്ക് കൊണ്ട് ഭസ്മമാക്കിയ ശിവന്റെ മകന്റെ ബ്രഹ്മചര്യം തകർക്കാൻ ഒരു ശക്തിക്കും സാധിക്കില്ല. സാമാന്യ മനുഷ്യനെ അളക്കുന്ന അളവ് കോൽ കൊണ്ട് അയ്യപ്പനെ അളക്കരുതെന്നും ആർ ഹരി പറയുന്നു.

ശബരിമല വിഷയത്തിന്റെ പരിഹര മാർഗം സംഘർഷവും സമരവും അല്ല, സമന്വയമാണെന്നും പുസ്തകത്തിൽ പറയുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here