കുട്ടി കുറുമ്പുകളുടെ ഒരു കലിപ്പൻ ടീസർ; കുട്ടി പട്ടാളം തരംഗമാകുന്നു

ഒരു പറ്റം കുട്ടി കലാകാരന്മാരെ ഉൾപെടുത്തികൊണ്ട് ബഹ്‌റൈൻ പ്രവാസിയായ അരുൺ പോൾ രചനയും സംവിധാനവും നിർവഹിക്കുന്ന “കൊതിയൻ” എന്ന ഹൃസ്വ ചിത്രത്തിന്റെ ടീസർ നവ മാധ്യമങ്ങളിൽ തരംഗമാകുന്നു.

ഇക്കഴിഞ്ഞ ശിശു ദിനത്തിൽ ചലച്ചിത്ര താരം ആന്റണി വര്ഗീസ് (പെപ്പെ) തന്റെ ഫേസ്ബുക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.

ഒരു ഡസനോളം വരുന്ന കുട്ടിപ്പട്ടാളത്തിന്റെ മാസ് പ്രകടനാമാണ് ടീസറിനെ ചലച്ചിത്ര പ്രേമികൾക്കിടയിൽ ചർച്ചയാക്കിയത്. കുട്ടികളിൽ പലരും ആദ്യമായാണ് അഭിനയിക്കുന്നത് എന്നതും ഒരു വലിയ പ്രത്യേകതയാണ്.

സംവിധായകൻ തന്നെ ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം പൂർണമായും ബഹ്റൈനിലാണ് നിർമ്മിച്ചിരിക്കുന്നത്.

40 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൽ കുട്ടികൾക്കൊപ്പം ബഹറിനിൽ നിന്നുള്ള പ്രമുഖ കലാകാരന്മാരും അണിനിരക്കുന്നു.

കോൺവെക്സ് പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹ നിർമാണം ബിജു ജോസഫും ഗോപൻ ടി ജിയും ചേർന്ന് നിർവഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News