
ഡി വൈ എഫ് ഐ യുടെ പുതിയ ഭാരവാഹികൾ കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ സന്ദർശിച്ചു.
സംസ്ഥാന സെക്രട്ടറി എ എ റഹീം,പ്രസിഡന്റ് എസ് സതീഷ്,ട്രഷറർ എസ് കെ സതീഷ് തുടങ്ങിയവരാണ് പുഷ്പനെ കാണാൻ ചൊക്ളിയിലെ വീട്ടിൽ എത്തിയത്.
പുഷ്പനുമായുള്ള കൂടിക്കാഴ്ച മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജം പകരുമെന്ന് ഡി വൈ എഫ് ഐ നേതാക്കൾ പറഞ്ഞു.
കോഴിക്കോട് നടന്ന ഡി വൈ എഫ് ഐ പതിനാലാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത പുതിയ ഭാരവാഹികളാണ് പുഷ്പനെ സന്ദർശിക്കാൻ എത്തിയത്.
യുവജന പ്രസ്ഥാനത്തിന്റെ എക്കാലത്തെയും ആവേശമായ പുഷ്പനെ കണ്ടതിന് ശേഷം പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനായിരുന്നു യുവജന നേതാക്കളുടെ തീരുമാനം.
സംസ്ഥാന സെക്രട്ടറി എ എ റഹീം,പ്രസിഡണ്ട് എസ് സതീഷ് ,ട്രഷറർ എസ് കെ സജീഷ്,ജോയിന്റ് സെക്രട്ടറി വി കെ സനോജ്,വൈസ് പ്രസിഡന്റ് എം വിജിൻ,സംസ്ഥാന സെക്രട്ടറിയെറ്റ് അംഗം എം ഷാജർ തുടങ്ങിയവരാണ് ചൊക്ലിയിലെ പുഷ്പന്‍റെ വസതിയിൽ എത്തിയത്.
പുതിയ ഭാരവാഹികളോട് കുശലാന്വേഷണം നടത്തിയതിന് ശേഷം ഗൗരവമുള്ള രാഷ്ട്രീയ വിഷയങ്ങളും പുഷ്പൻ ചൂണ്ടിക്കാട്ടി.
മനസ്സ് കൊണ്ട് പോരാട്ടങ്ങൾക്ക് ഒപ്പമുണ്ടാകുമെന്നും ഡിവൈഎഫ്ഐ നേതാക്കളെ അറിയിച്ചു. കൂത്തുപറമ്പ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ 25 വർഷമായി പോരാളികൾക്ക് ആവേശമായി ജീവിക്കുന്ന രക്ത സാക്ഷിയായി കഴിയുകയാണ് സഖാവ് പുഷ്പൻ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here