ശബരിമലയില്‍ അടുത്ത മണ്ഡല കാലത്ത് ഒരു സ്ത്രീയെ കൊല്ലുമെന്ന് സംഘപരിവാര്‍.
വരുന്ന മണ്ഡലകാലത്ത് ശബരിമലയില്‍ സ്ത്രീകള്‍ എത്തിയാല്‍ കൊലപ്പെടുത്തും എന്ന ഭീഷണി സംഘപരിവാര്‍ നേതൃത്വത്തിലുള്ള സേവ് ശബരിമല വാട്‌സ്ആപ് ഗ്രൂപ്പിലെ ശബ്ദ രേഖയാണ് പീപ്പിള്‍ ടിവി പുറത്തുവിടുന്നത്.
ശബരിമലയില്‍ ധര്‍മ്മം വിജയിക്കാന്‍ കൊല്ലാനും ചാവാനും തയ്യാറാണെന്നും ശബരിമലയില്‍ എത്തുന്ന ദിവസം സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവരെ കൊലപ്പെടുത്തും എന്നാണ് സന്ദേശം.
ശബരിമല വിഷയം ആര്‍എസ്എസ് ഏറ്റെടുത്തെന്നും ബാബറി മസ്ജിദ് മോഡല്‍ പ്രക്ഷോഭം തന്നെയാണ് ഇവിടെയും ലക്ഷ്യം വയ്ക്കുന്നത്.
ശബരിമല വിഷയം മുന്‍നിര്‍ത്തി കലാപം തന്നെയാണ് സംഘപരിവാര്‍ ലക്ഷ്യമെന്നും ശബ്ദ രേഖയില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here