വിദേശത്ത് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ നിയമ സഹായം

മലപ്പുറം: വിദേശ മലയാളികള്‍ക്ക് നിയമസഹായം നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നിയമസഹായം നല്‍കും.

പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന നിയമ പ്രശ്‌നങ്ങളില്‍ സഹായം നല്‍കുകയാണ് ലക്ഷ്യം. ജോലി സംബന്ധമായ പാസ്‌പോര്‍ട്ട്, വിസ, മറ്റുസാമൂഹ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവ പദ്ധതിയുടെ പരിധിയില്‍ വരും.

ശിക്ഷ, ജയില്‍വാസം, ചികില്‍സ എന്നിവയും പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കുറഞ്ഞത് രണ്ടുവര്‍ഷം അഭിഭാഷക ജോലി ചെയ്തവര്‍ക്കും അതത് രാജ്യങ്ങളില്‍നിയമ പ്രശ്‌നങ്ങളില്‍ പരിചയമുള്ളവര്‍ക്കും ലീഗല്‍ ലൈസണ്‍ ഓഫിസറായി നിയമനം നല്‍കും.

നോര്‍ക്ക റൂട്ട്‌സ് ഇതിനായി പ്രത്യേക അപേക്ഷ ക്ഷണിക്കും. അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക സമിതിയുണ്ടാകും.

വിവിധ രാജ്യങ്ങളിലെ പ്രവാസി സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചാണ് സെല്ലിന് രൂപം നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News