കയർ തൊഴിലാളികൾക്കുള്ള കൂലി 350 രൂപയാക്കി വർധിപ്പിക്കും: മന്ത്രി തോമസ് ഐസക്ക്

കയർ തൊഴിലാളികൾക്കുള്ള കൂലി 350 രൂപയാക്കി വർധിപ്പിക്കും മെന്ന് മന്ത്രി തോമസ് ഐസക്ക്. കയർ രണ്ടാം പുനഃസംഘടനയുടെ ഭാഗമായുള്ള സംസ്ഥാനത്തെ അമ്പതാമത്തെ ചകിരി മില്ലിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019 ജനുവരി ഒന്നു മുതൽ വരുമാനം ഉറപ്പാക്കൽ പദ്ധതി പ്രകാരം കയർ തൊഴിലാളികൾക്കുള്ള കൂലി 300 രൂപയിൽ നിന്നും 350 രൂപയാക്കി വർദ്ധിപ്പിക്കുമെന്ന് വർധിപ്പിക്കുമെന്ന് ധനകാര്യ കയർ വകുപ്പ് മന്ത്രി തോമസ് ഐസക്ക്യ.

കയ്ർ രണ്ടാം പുനഃസംഘടനയുടെ ഭാഗമായുള്ള സംസ്ഥാനത്തെ അമ്പതാമത്തെ ചകിരി മില്ലിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത വർഷത്തോടെ എല്ലാ ചകിരി മിൽ സൊസൈറ്റികളിലും ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകൾ സ്ഥാപിക്കും. കയർ വ്യവസായത്തിൽ തൊഴിലെടുക്കുന്നവർക്ക് ന്യായമായ വരുമാനം ഉറപ്പാക്കും.

തൊഴിലാളികൾക്ക് കൂലി വർധിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം സർക്കാർ ഏറ്റെടുക്കും. മെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ നൂറാമത്തെ മിൽ ഫെബ്രുവരിയിൽ ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുമെന്നും മെയ് മാസമാകുമ്പോഴേക്കും ഇരുനൂറാമത്തെ മിൽ ഉദ്ഘാടനവും നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രളയത്തിൽ നശിച്ച മില്ലുകൾക്ക് കെട്ടിടം പുതുക്കി പണിയാൻ സർക്കാർ സഹായം നൽകും. തൊഴിലാളികൾക്ക് 200 ദിവസമെങ്കിലും ജോലി ഉറപ്പു വരുത്തുമെന്നും രണ്ട് വർഷത്തിനുള്ളിൽ കയർ വ്യവസായം പുന:സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്റഗ്രേറ്റഡ് ചകിരി മിൽ സ്ഥാപിച്ച കയർ സഹകരണ സംഘങ്ങളിലെ തൊഴിലാളികൾക്കുള്ള ഇൻഷൂറൻസ് പോളിസി വിതരണവും മന്ത്രി നിർവഹിച്ചു.

ഫറോക്ക് നടന്ന ചടങ്ങിൽ വി.കെ.സി. മമ്മദ് കോയ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കയർ വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ബി. രമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News