തൃപ്തി ദേശായി കേരളത്തില്‍ എത്തി; ശബരിമലയില്‍ കയറുന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന് തൃപ്തി

ശബരിമല സന്ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ്  തൃപ്തി ദേശായി കേരളത്തില്‍ എത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ അവര്‍ പുറത്തേയ്ക്ക് പോകാന്‍ സാധിക്കാതെ കുരുങ്ങിക്കിടക്കുകയാണ്. വിമാനത്താവളത്തിന് പുറത്ത് നിരവധിപ്പേര്‍  സംഘടിച്ചിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് പുരത്തേക്ക് പോവാന്‍ തൃപ്തിയ്ക്ക് സാധിച്ചിട്ടില്ല.  എന്നാല്‍  ശബരിമലയില്‍ കയറുന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി വ്യക്തമാക്കിയിട്ടുണ്ട്.

പൂനെയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ഇവര്‍ കൊച്ചിയില്‍  എത്തിച്ചേര്‍ന്നത്. വിമാനത്താവളത്തില്‍ കനത്ത പൊലീസ് സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

പുലര്‍ച്ചെ 4.45 ഓടെയാണ്  തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ ശബരിമല ദര്‍ശനത്തിനായി എത്തിയത്. വാഹനങ്ങള്‍ക്ക് സുരക്ഷ ലഭിക്കില്ലെന്ന സാഹചര്യത്തില്‍ ഒാണ്‍ലെെന്‍ ടാക്സികളും മറ്റ് ടാക്സികളും  തൃപ്തിയ്ക്ക് യാത്രാ സൗകര്യം ഒരുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News