നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രതിഷേധം; കണ്ടാലറിയാവുന്ന 250ഓളം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊച്ചി : ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കെതിരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തു.

നിരോധിത മേഖലയില്‍ പ്രതിഷേധിച്ചതിനാണ് കണ്ടാലറിയാവുന്ന 250ഓളം പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 143,147,341,506(1) വകുപ്പുകള്‍ പ്രകാരമാണ് കേസ്.

തൃപ്‌തി ദേശായി ആലുവ തഹല്‍സിദാറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചയില്‍ താന്‍ തിരികെ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തൃപ്‌തി അറിയിച്ചു.

രാവിലെ 4.35 ന് തൃപ്തി എത്തിയതോടുകൂടി തന്നെ ആരംഭിച്ച പ്രതിഷേധം ഇപ്പോ‍ഴും തുടരുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here