ഭക്തരല്ല, തന്നെ തടഞ്ഞത് ഗുണ്ടകളാണ്; ക്രമസമാധാന പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനാണ് മടങ്ങിപ്പോകുന്നത്: തൃപ്തി ദേശായി

ഇന്ന് കൊച്ചിയിലെത്തിയതുമുതല്‍ തന്നെ തടഞ്ഞവര്‍ ഭക്തരല്ലെന്ന് തനിക്ക് മനസിലായി. മടങ്ങിപ്പോകുന്നത് ഭയന്നിട്ടല്ലെന്ന്ും മണ്ഡലകാലത്ത് തന്നെ വീണ്ടും ശബരിമലയിലെത്തുമെന്നും തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാത്രി 9.15 ന് ശേഷം മടങ്ങിപ്പോകുമെന്ന് തൃപ്തി പറഞ്ഞു. ഓണ്‍ലൈന്‍ ടാക്സികളെയും താമസിക്കാന്‍ ഹോട്ടലുകളിലും വിളിച്ചെങ്കിലും ആക്രമിക്കപ്പെടുമെന്ന ഭയത്തില്‍ എല്ലാരും പിന്‍തിരിയുകയായിരുന്നു.

കേരള പൊലീസ് നല്ല രീതിയിലാണ് പെരുമാറിയത് അതുകൊണ്ട് തന്നെ താന്‍ കാരണം കേരളത്തില്‍ ക്രമസമാധാന പ്രശ്നം ഉണ്ടാവരുതെന്ന താല്‍പര്യത്തിലാണ് മടങ്ങുന്നതെന്നും തൃപ്തി പറഞ്ഞു.

തന്നെ തടഞ്ഞവര്‍ ഭക്തരാണെന്ന അഭിപ്രായം തനിക്കില്ലെന്നും ഗുണ്ടകളാണ് തങ്ങളെ തടഞ്ഞത്. ഈ നൂറ്റാണ്ടിലും സ്ത്രീകളോടി വിവേചനം കാണിക്കുന്നവര്‍ ഉണ്ടെന്നത് നാണക്കേടാണെന്നും തൃപ്തി ദേശായി പറഞ്ഞു.

മുന്‍കൂട്ടി അരിയിച്ച് വന്നതുകൊണ്ടാണ് ഇത്തരത്തിലൊരു പ്രതിഷേധം ഉണ്ടായത് ഈ മണ്ഡലകാലം അവസാനിക്കുന്നതിന് മുന്നെ താന്‍ വീണ്ടും എത്തുമെന്നും അവര്‍ പറഞ്ഞു. ശബരിമലയില്‍ കയറാന്‍ വേണ്ട എല്ലാ ഭക്തിയോടും കൂടെയാണ് താന്‍ എത്തിയതെന്നും അവര്‍ പ്രതികരിച്ചു.

ഇന്ന് പുലര്‍ച്ചെ 4.40 ഓടെയാണ് കൊച്ചി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയും ആറംഗസംഘവും എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ 13 മണിക്കൂറായി തൃപ്തി വിമാനത്താവളത്തില്‍ തുടരുകയായിരുന്നു.

ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് തൃപ്തിയും സംഘവും എടുത്തിരുന്നത്. തൃപ്‌തി ദേശായിക്കെതിരെ പ്രതിഷേധവുമായെത്തിയവരിൽ കണ്ടാലറിയാവുന്ന 250ഓളം പേർക്കെതിരെ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിന്‌ പൊലീസ്‌ കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News