ശബരിമല വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാറിന് വിവേചനമില്ലെന്ന് ഹൈക്കോടതി; സഭാ കേസും ശബരിമല കേസും താരതമ്യം ചെയ്യാനാവില്ലെന്നും കോടതി

ശബരിമല കേസും സഭാ കേസും വ്യത്യസ്ത സ്വഭാവമുള്ളവയെന്ന് ഹൈക്കോടതി. സഭാ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ലെന്നും കോടതി വ്യക്തമാക്കി.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വിവേചനപരമായ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ചുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

അതേ സമയം ശബരിമലയിലെ നിയന്ത്രണങ്ങൾക്ക് കാരണം സമീപകാല സംഭവങ്ങളെന്നും മറ്റൊരു ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ തിടുക്കം കാട്ടുന്ന സര്‍ക്കാര്‍ സഭാ കേസില്‍ വിധി നടപ്പാക്കാന്‍ ജാഗ്രത കാണിക്കുന്നില്ലെന്നായിരുന്നു കടവന്ത്ര സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണം.

പള്ളിക്കേസില്‍ തുടരുന്ന സാവകാശം ശബരിമല കേസിലും അനുവര്‍ത്തിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ രണ്ടും രണ്ട് സ്വഭാവമുള്ള കേസുകളാണെന്ന് കോടതി നിരീക്ഷിച്ചു.സഭാ കേസില്‍ സര്‍ക്കാര്‍ കക്ഷിയല്ല.നാട്ടില്‍ സമാധാനം പുലരുകയാണ് വേണ്ടത്.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിക്കിട്ടാന്‍ ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയെ സമീപിക്കുന്നതാവും ഉചിതമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇതെ തുടര്‍ന്ന് അഡ്വ.കിരണ്‍ നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതിയുടെ അനുമതിയോടെ പിന്‍വലിക്കുകയായിരുന്നു.അതേ സമയം ശബരിമലയിലെ നിയന്ത്രണങ്ങൾക്ക് കാരണം സമീപകാല സംഭവങ്ങളാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തീർത്ഥാടകർക്ക് പ്രവേശന പാസ്ഏർപ്പെടുത്തിയ പോലീസ് ഉത്തരവ്ചോദ്യം ചെയ്ത ഹർജികളിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റെ പരാമർശം.

ആർക്കും തോന്നിയ പോലെ പ്രവർത്തിക്കാനാവില്ല. പൊലീസ് നടപടി സുപ്രീം കോടതി വിധിക്കെതിരാണന്ന വാദവും കോടതി തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News