പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണം ലംഘിച്ചു; കെപി ശശികലയെ അറസ്റ്റ് ചെയ്തു നീക്കി

തിരുവനന്തപുരം: പൊലീസ് നിയന്ത്രണം ലഘിച്ചതിനെത്തുടര്‍ന്ന് കെപി ശശികലയെ പൊലീസ് മരക്കൂട്ടത്തുനിന്നും അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മ സമിതിയും ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

തീര്‍ഥാടകരെ വലച്ച് രാവിലെ 6 മുതല്‍ വെെകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണം ലഘിച്ചതിനെത്തുടര്‍ന്നാണ് ശശികലയെ അറസ്റ്റ് ചെയ്തു നീക്കിയത്.

ഇന്നലെ രാത്രി ശശികലയെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞിരുന്നു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍  ശശികല തിരിച്ചു പോകാന്‍ തയാറായില്ല. തുടര്‍ന്നാണ്  അറസ്റ്റ് ചെയ്യ്തു നീക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here