ഹര്‍ത്താലിന്റെ മറവില്‍ വ്യാപകബിജെപി-ആര്‍എസ്എസ് ആക്രമണങ്ങള്‍; കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്; സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറ്

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയുടെ അറസ്റ്റിന്റെ പേരില്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപക ആക്രമണം അഴിച്ചുവിട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കരകുളം ഏണിക്കരയില്‍ സ്വകാര്യവാഹനങ്ങള്‍ തടഞ്ഞു. ബാലരാമപുരത്ത് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് വെല്ലുവിളിച്ച് കഴിഞ്ഞദിവസം രാത്രി മല കയറിയ ശശികലയെ കരുതല്‍ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തത്.

വനിത പൊലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ ജീപ്പില്‍ മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്തു.

ഇന്നലെ വൈകിട്ട് പമ്പയില്‍ നിന്ന് മലകയറ്റം തുടങ്ങും മുന്‍പെ ശശികല പൊലീസിനെ വെല്ലുവിളിച്ചിരുന്നു. രാത്രി തങ്ങാനാവില്ലന്ന നിയന്ത്രണം ലംഘിക്കുമെന്നായിരുന്നു പ്രഖ്യാപനം. തുടര്‍ന്നായിരുന്നു അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News