പ്രേക്ഷകരെ കൈയ്യിലെടുത്ത് വീണ്ടും മഞ്ജു; ഇത്തവണ “ചറപറ” ഇംഗ്ലീഷ്

ഇംഗ്ലീഷില്‍ തീപ്പൊരി പ്രസംഗം നടത്തി പ്രേക്ഷകരെ ഞെട്ടിച്ച് മലയാളികളുടെ സ്വന്തം മഞ്ജു വാര്യര്‍.’ജസ്റ്റ് ഫോർ വിമൻ’ പുരസ്കാരം സ്വീകരിച്ചു കൊണ്ട് ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് മഞ്ജു സംസാരിച്ചത്.

സ്ത്രീകളുടെ അന്തസിനു ക്ഷതമേൽക്കുന്നത് പുരോഗമനസമൂഹത്തിന്റെ പരാജയമാണെന്ന് മഞ്ജു പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ മുറിവേറ്റ സ്ത്രീകള്‍ക്കും മഹാപ്രളയത്തിനെ അതിജീവിച്ച സ്വന്തം നാടിനുമായി തന്‍റെ പുരസ്കാരം സമര്‍പ്പിക്കുന്നതായും വേദനിക്കുന്ന സ്ത്രീകള്‍ക്കൊപ്പമായിരിക്കും താന്‍ എല്ലായ്പ്പോ‍ഴും നിലകൊള്ലുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മഞ്ജുവിന്‍റെ വാക്കുകള്‍ക്കു പിന്നാലെ വേദിയില്‍ നിന്നും നിര്‍ത്താതെയുള്ള കരഘോഷമാണ് ഉയര്‍ന്നത്.അവതാരകരുടെ ആവശ്യപ്രകാരം വേദിയില്‍ നടി സിമ്രാനൊപ്പം നൃത്തചുവടുകള്‍ വെക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here