പി മോഹനന്‍ മാസ്റ്ററുടെ മകനെയും മരുമകളെയും ക്രൂരമായി മര്‍ദ്ദിച്ച് ആര്‍എസ്എസ് ഗുണ്ടകള്‍; ആക്രമണം ഹര്‍ത്താലിന്റെ മറവില്‍

കോഴിക്കോട്: ഹര്‍ത്താലിന്റെ മറവില്‍ ആര്‍എസ്എസ് അക്രമികള്‍ യുവാവിനെയും ഭാര്യയെയും ക്രൂരമായി മര്‍ദ്ദിച്ചു.

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനേയും ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിയേയുമാണ് വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. കുറ്റ്യാടിയില്‍ വച്ചാണ് സംഭവം.

മൂക്കിനും തലക്കും സാരമായി പരുക്കേറ്റ നികിതാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സാനിയോയ്ക്കും സാരമായ മര്‍ദനമേറ്റിട്ടുണ്ട്.

പ്രസവശേഷം കോഴിക്കോട് ഗവണ്മെന്റ് ആശുപത്രിയിലുള്ള സഹോദരന്റെ ഭാര്യയ്ക്ക് മരുന്നും ഭക്ഷണവുമായി ബൈക്കില്‍ പോകുമ്പോഴാണ് ആര്‍എസ്എസുകാര്‍ തടഞ്ഞുനിര്‍ത്തി അടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News