ഹര്‍ത്താലിന്‍റെ മറവില്‍ കവര്‍ച്ചയും; തലശേരി മത്സ്യമാര്‍ക്കറ്റില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തൊ‍ഴിലാളികളുടെ പണവും ജീവനോപാധികളും കവര്‍ന്നു

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാനത്തിന്‍റെ ക്രമസമാധാന പ്രശ്നം തകര്‍ക്കാന്‍ ആസൂത്രിത നീക്കവുമായി സംഘപരിവാരം.

ശബരിമലയില്‍ പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ശശികലയെ വിട്ടയക്കണമെന്ന ആവശ്യമുന്നയിച്ച് ഇന്ന് പുലര്‍ച്ചെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

വിധി വന്നതുമുതല്‍ സംഘപരിവാര്‍ മനപ്പൂര്‍വമായ പ്രകോപനങ്ങള്‍ സൃഷ്ടിച്ച് അക്രമം അ‍ഴിച്ചുവിടാനുള്ള ശ്രമത്തിലാണ് സംഘപരിവാരം എന്നാല്‍ പൊലീസ് സ്വീകരിച്ച സംയമനം ഈ ശ്രമത്തെ തകര്‍ക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഹര്‍ത്താലിന്‍റെ മറവില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലെറിയുകയും സാധാരണക്കാരെ ഉള്‍പ്പെടെ അക്രമിക്കുകയും ചെയ്യുകയാണ് അകാരണമായി പലയിടങ്ങളിലും അക്രമം അ‍ഴിച്ചുവിടുകയാണ് സംഘപരിവാര്‍.

കണ്ണൂര്‍ തലശ്ശേരി മത്സ്യമാര്‍ക്കറ്റില്‍ കയറി മത്സ്യത്തൊ‍ഴിലാളികളുടെ ഉപജീവനമാര്‍ഗങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ച ഇവര്‍ മാര്‍ക്കറ്റില്‍ അക്രമം അ‍ഴിച്ചുവിടുകയും മത്സ്യങ്ങള്‍ നശിപ്പിക്കുകയും പണം അപഹരിക്കുകയും ചെയ്തതായി തൊ‍ഴിലാളികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here