കോഹ്‌ലിക്ക് മുന്നറിയിപ്പുമായി ബിസിസിഐ; ക്യാപ്റ്റന് മാന്യതയും വിനയവും വേണം

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്. വിനയത്തോടെ പെരുമാറണമെന്ന് ബിസിസിഐയുടെ ഇടക്കാല ഭരണസമിതി കോഹ്‌ലിക്ക് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലാത്തവര്‍ രാജ്യംവിടണമെന്ന പരാമര്‍ശത്തിലാണ് ശാസന. ആരാധകരോടും മാധ്യമങ്ങളോടും മാന്യമായി പെരുമാറണമെന്നും വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള ഇടക്കാല ഭരണസമിതി കോഹ്!ലിയോട് ആവശ്യപ്പെട്ടു.

തന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഒരു ആരാധകന്റെ കമന്റിനായിരുന്നു കോഹ്!ലിയുടെ പ്രകോപന പരാമര്‍ശം. അമിത പ്രചാരം ലഭിച്ച ബാറ്റ്‌സ്മാനാണ് കോഹ്‌ലി. വ്യക്തിപരമായി അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ എന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നിയിട്ടില്ല. ഇത്തരം ഇന്ത്യന്‍ താരങ്ങളേക്കാള്‍ ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും താരങ്ങളുടെ കളി കാണാനാണ് എനിക്കിഷ്ടം എന്നും ആരാധകന്‍ കുറിച്ചു.

ഇതിനുള്ള കോഹ്!ലിയുടെ വിവാദ മറുപടി കാണാം:

”  ഓകെ. അങ്ങനെയെങ്കില്‍ നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ട ആളാണെന്ന് എനിക്കു തോന്നുന്നില്ല. മറ്റെവിടെയെങ്കിലു പോയി ജീവിച്ചുകൂടെ? ഞങ്ങളുടെ രാജ്യത്ത് ജീവിച്ചിട്ട് വിദേശ ടീമുകളെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? എന്നെ നിങ്ങള്‍ക്ക് ഇഷ്ടമല്ല എന്നത് വിഷയമല്ല. പക്ഷേ, ഇവിടെ ജീവിച്ചിട്ട് മറ്റു രാജ്യക്കാരെ സ്‌നേഹിക്കുന്നത് ശരിയല്ല. നിങ്ങളുടെ മുന്‍ഗണനകള്‍ ആദ്യം ശരിയാക്കൂ.”

കോഹ്‌ലിയുടെ ഈ പ്രതികരണത്തോട് രൂക്ഷമായ ഭാഷയിലാണ് ആരാധകര്‍ പ്രതികരിച്ചത്. പാക്കിസ്ഥാനിലേക്കൂ പോകൂ എന്ന സംഘപരിവാര്‍ ആക്രോശത്തിന്റെ മറ്റൊരു രൂപമാണ് ഇതെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍.

ലിയാണ്ടര്‍ പെയ്‌സും യൂകി ഭാംബ്രി എന്നിവരടക്കമുള്ള ഇന്ത്യന്‍ താരങ്ങളെക്കാള്‍ സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ റോജര്‍ ഫെദററെ ആരാധിക്കുന്ന കോഹ്!ലിയും രാജ്യം വിടണമെന്നായിരുന്നു മറ്റൊരു ആരാധകന്റെ പ്രതികരണം. ഹെര്‍ഷല്‍ ഗിബ്‌സിനെ ഇഷ്ടപ്പെട്ടിരുന്ന കോഹ്!ലിക്ക് ഇന്ത്യയില്‍ തുടരാന്‍ എന്തവകാശമെന്നും ആരാധക ചോദ്യമുയര്‍ന്നിരുന്നു.

പരാമര്‍ശം വിവാദമയാതോടെ വിശദീകരണവുമായി കോഹ്‌ലി രംഗത്തെത്തിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം തുടര്‍ന്നു. ഇതോടെയാണ് ബിസിസിഐയുടെ ഇടക്കാല ഭരണസമിതി ഇക്കാര്യത്തില്‍ ഇടപെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News