ഹര്‍ത്താലില്‍ വലഞ്ഞ ജനങ്ങള്‍ക്കും അയ്യപ്പ ഭക്തര്‍ക്കും ഉച്ച ഭക്ഷണമൊരുക്കി ഡിവൈഎഫ്എെ

അപ്രതീക്ഷിതമായി ഇന്ന് പുലര്‍ച്ചെ പ്രഖ്യാപിച്ച ഹിന്ദു എെക്യവേദി ഹര്‍ത്താലില്‍ വലഞ്ഞ ജനള്‍ക്കും അയ്യപ്പ ഭക്തര്‍ക്കും സൗജന്യമായി ഉച്ചഭക്ഷണവും കുടിവെള്ളവും ഒരുക്കി ഡിവൈഎഫ്എെ.

ഹിന്ദു എെക്യ വേദിയും ബിജെപിയും സംയുക്തമായി ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ നിയന്ത്രണങ്ങള്‍ ലംഘിച്ച ശശികലയെ ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്.

ഹര്‍ത്താല്‍ അറിയാതെ തുറന്ന കടകള്‍ ഉള്‍പ്പെടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ശബരിമലയിലേക്ക് പുറപ്പെട്ട അയ്യപ്പ ഭക്തര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പെരുവ‍ഴിയിലായി.

ഹര്‍ത്താലിന്‍റെ മറവില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമം അവിച്ചുവിട്ടിരുന്നു.

അപ്രതീക്ഷിത ഹര്‍ത്താലില്ക യാതൊരു മുന്‍കരുതലുമില്ലാതെ യാത്രയ്ക്കിറങ്ങിയവരും ശബരിമല തീര്‍ഥാടകരും ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു പിന്നാലെയാണ് ഡിവൈഎഫ്എെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ അയ്യപ്പ ഭക്തര്‍ക്കും യാത്രക്കാര്‍ക്കും പൊതിച്ചോര്‍ വിതരണം ചെയ്തത്.

സ്ഥല സൗകര്യമുള്ളയിടങ്ങളില്‍ വിഭവ സമൃദ്ധമായ സദ്യതന്നെയാണ് ഡിവൈഎഫ്എെ പ്രവര്‍ത്തകര്‍ ഒരുക്കിയത്. വയറെറിയുന്നവരുടെ മി‍ഴി നിറയാതിരിക്കാന്‍ എന്ന പേരില്‍ ഡിവൈഎഫ്എെ സംസ്ഥാന വ്യാപകമായി ആശുപത്രികളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി ഇതിനോടകം തന്നെ മികച്ച അഭിപ്രായം നേടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News