ഹര്‍ത്താല്‍ ദിനത്തില്‍ സംഘപരിവാറിന്‍റെ കൊലവിളി പ്രസംഗം; എതിര്‍ത്താല്‍ പൊലീസിന്‍റെതായാലും കണ്ണുകള്‍ ചൂ‍ഴ്ന്നെടുക്കണമെന്ന് സംഘപരിവാര്‍ നേതാവ്

ശബരിമലയില്‍ പൊലീസിന്‍റെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് അറസ്റ്റിലായ ഹിന്ദു എെക്യ വേദി നേതാവ് കെപി ശശികലയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്

ബിജെപിയും ഹിന്ദു എെക്യവേദിയും നടത്തിയ ഹര്‍ത്താലില്‍ വ്യാപകമായ അക്രമങ്ങള്‍ക്ക് പിന്നാലെ കണ്ണൂരില്‍ സംഘപരിവാര്‍ നേതാവിന്‍റെ കൊലവി‍ളി പ്രസംഗവും.

തങ്ങളെ എതിര്‍ക്കുന്നവരുടെ കണ്ണുകള്‍ ചൂ‍ഴ്ന്നെടുക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തയ്യാറാവണമെന്ന് ഹര്‍ത്താല്‍ ദിനത്തില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് നേതാവിന്‍റെ പ്രസംഗം.

പൊലീസായാല്‍ പോലും തങ്ങളെ എതിര്‍ക്കാന്‍ നിന്നാല്‍ കണ്ണുകള്‍ ചൂ‍ഴ്ന്നെടുക്കാനും കൈകള്‍ വെട്ടിയെടുക്കാനും സംഘപ്രവര്‍ത്തകര്‍ തയ്യാറാവണമെന്നാണ് നേതാവിന്‍റെ ആഹ്വാനം.

കണ്ണൂര്‍ ജില്ലയിലെ ബിജെപി നേതാവ് ലസിതാ പാലക്കലിനെ ഉള്‍പ്പെടെ സാക്ഷിനിര്‍ത്തിയാണ് കൊലവി‍ളി പ്രസംഗം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News