പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; കെ സുരേന്ദ്രൻ അറസ്റ്റില്‍

യുവമോർച്ച നേതാക്കളോടൊപ്പം ശബരിമലയിൽ എത്തിയ കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ക്രമസമാധാന പ്രശനം മുൻനിർത്തിയാണ് പോലീസ് കെ സുരേന്ദ്രനെയും ഒപ്പമുള്ളവരെയും കരുതൽ തടങ്കലിൽ ആക്കിയത്.

ഇവരെ പിന്നീട് ചിറ്റാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വൈകീട്ട് ആറെ മുക്കലോടെയായിരുന്നു സുരേന്ദ്രനും കൂട്ടരും നിലക്കലിൽ എത്തിയത്.

നിലക്കലിൽ നിന്നും സന്നിധാനത്തേക്ക് പോകാൻ തയ്യാറായ സുരേന്ദ്രനോട് ക്രമസമാധാന പ്രശനം ഉണ്ടെന്നും നാളെ പുലർച്ചെ നട തുറക്കുമ്പോൾ സന്നിധാനത്ത് ദർശനത്തിനുള്ള സൗകര്യം ഒരുക്കാമെന്നും എസ് പി യതീഷ്ചന്ദ്ര അറിയിച്ചു.

എന്നാൽ തങ്ങൾക്ക് ശബരിമലയിലേക്ക് ഇപ്പോൾ തന്നെ പോകണം എന്ന് വാശിപിടിച്ച സുരേന്ദ്രൻ പ്രകോപനം സൃഷ്ടിച്ചു.

അരമണിക്കൂറോളം പോലീസ് സുരേന്ദ്രനുമായി സംസാരിച്ചു. പക്ഷെ സുരേന്ദ്രൻ സന്നിധാനത്തേക്ക് പോകണം എന്ന് പറഞ്ഞു മുന്നോട്ട് പോകാൻ ശ്രമിക്കുകയായിരുന്നു.

തുടർന്നാണ് സുരേന്ദ്രനെയും ഒപ്പമുള്ളവരെയും പോലീസ് കരുതൽ തടങ്കലിൽ എടുത്തത്. അറസ്റ്റ് ചെയ്തവരെ ചിറ്റാർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ക്രമസമാധാന പ്രശനം മുൻനിർത്തി കെ പി ശശികലയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാനമായ സംഭവത്തിന്റെ തനിയാവർത്തനമാണ് സുരേന്ദ്രനും കൂട്ടരും നിലയ്ക്കലിൽ നടത്തിയത്.

ശബരിമലയിൽ സംഘർഷം നിലനിർത്തണമെന്ന അമിത് ഷായുടെ നിർദ്ദേശമാണ് സംഘപരിവാർ നേതാക്കൾ സന്നിധാനത്ത് പയറ്റുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here