പുല്ലുപാറയ്ക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു

പുല്ലുപാറയ്ക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു. തമിഴ്നാട് കാഞ്ചിപുരം സ്വദേശികളായ കാർത്തി, ബാബു എന്നിവരാണ് മരിച്ചത്.

അപകടത്തിൽ പതിനാല് പേർക്ക് പരുക്കേറ്റു. തമിഴ്‌നാട് സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലറാണ് അപകടത്തിൽ പെട്ടത്.

വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം.നിയന്ത്രണം വിട്ട വാഹനം റോഡ് സൈഡിലെ തിട്ടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ശബരിമലയ്ക്ക് പോവുകയായിരുന്നു സംഘം പരുക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News