ശബരിമല തീര്‍ഥാടകരെ ബുദ്ധിമുട്ടിലാക്കി സംഘപരിവാര്‍; ഹര്‍ത്താലിന് തൊട്ടുപിന്നാലെ റോഡ് ഉപരോധവും

പത്തനംതിട്ട: സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന തുടര്‍ച്ചയായ സമരങ്ങള്‍ ശബരിമല തീര്‍ഥാടനത്തെ ബാധിക്കുന്നു.

ഹര്‍ത്താലിന് തൊട്ടുപിന്നാലെ ബിജെപി ഇന്ന് റോഡ് ഉപരോധം കൂടി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുമെന്നാണ് ആശങ്ക.

മണ്ഡലകാലം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്ന് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ സംസ്ഥാനവ്യാപകമായി നടക്കുന്ന റോഡ് ഉപരോധത്തെ തുടര്‍ന്ന് അവര്‍ക്ക് ശബരിമലയില്‍ എത്തിച്ചേരാന്‍ കഴിയുമോ എന്ന ആശങ്കയാണ് തീര്‍ഥാടകര്‍ പങ്കുവെക്കുന്നത്.

പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച കെ.പി ശശികല ഇന്ന് വീണ്ടും ശബരിമലയില്‍ എത്തും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ശബരിമലയിലെ വിവിധ പ്രശ്‌നങ്ങളെ പറ്റി പഠിക്കാന്‍ കെപിസിസി നിയോഗിച്ച മൂന്നംഗ സംഘം ഇന്ന് പമ്പയിലും, സന്നിധാനത്തും എത്തും.

മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍ എന്നിവരടങ്ങുന്ന മൂന്നംഗ സംഘം ആണ് ഇന്ന് ശബരിമലയിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News