സംഘപരിവാറിന് മുന്നില്‍ മുട്ടുമടക്കാതെ ടിഎം കൃഷ്ണ; ആയിരങ്ങളെ സാക്ഷിയാക്കി കൃഷ്ണ പ്രിയരാഗങ്ങള്‍ പാടി; വേദി ഒരുക്കിയത് കേജരിവാള്‍

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് വേദി നിഷേധിക്കപ്പെട്ട പ്രമുഖ കര്‍ണ്ണാടിക് സംഗീതജ്ഞന്‍ ടി.എം കൃഷ്ണ ദില്ലിയില്‍ കച്ചേരി നടത്തി. അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ നല്‍കിയ വേദിയില്‍ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു ടി.എം കൃഷ്ണയുടെ കച്ചേരി.

നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ദില്ലിയില്‍ നിശ്ചയിക്കപ്പെട്ടിരുന്ന കച്ചേരി ഇക്കഴിഞ്ഞാഴ്ച്ചയാണ് എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ റദാക്കിയത്.

രാജ്യദ്രോഹിയെന്നും ദേശ വിരുദ്ധനെന്നും സംഘപരിവാര്‍ അണികള്‍ ടി.എം കൃഷ്ണയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ വേദി നല്‍കിയത്.

ദില്ലി ഗാര്‍ഡന്‍ ഓഫ് ഫൈവ് സെന്‍സില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങി ആയിരകണക്കിന് പേരെ സാക്ഷിയാക്കി ടി.എം.കൃഷ്ണ തന്റെ പ്രിയരാഗങ്ങള്‍ പാടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News