മോഹനന്‍ മാസ്റ്ററുടെ മകനെതിരായ ആക്രമണം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍: സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററുടെ മകനെയും മരുമകളെയും ആക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍.

നെട്ടൂര്‍ സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുധീഷിനെയാണ് കുറ്റ്യാടി പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ജൂലിയസ് നികിതാസിനേയും ഭാര്യ ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറായ സാനിയോ മനോമിയേയും ഇന്നലെയാണ് ആര്‍എസ്എസ് സംഘം അക്രമിച്ച് പരുക്കേല്‍പ്പിച്ചത്.

കുറ്റ്യാടി അമ്പലക്കുളങ്ങര വെച്ച് രാവിലെയും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേയ്ക്ക് വരും വഴി നടുവണ്ണൂര്‍ വെച്ചും ഇവര്‍ക്കെതിരെ ആക്രമണമുണ്ടായി.

ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News