ശബരിമല ദര്‍ശനത്തിന് മേരി സ്വീറ്റി വീണ്ടുമെത്തി

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി എത്തിയ മേരി സ്വീറ്റിയെ (46) ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വീണ്ടും തടഞ്ഞു.

തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ മാര്‍ഗ്ഗം ചെങ്ങന്നൂരില്‍ എത്തിയ മേരി, കെഎസ്ആര്‍ടിസി ബസ്സില്‍ പമ്പയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നു എന്നറിഞ്ഞ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ തടിച്ചു കൂടി തടയുകയായിരുന്നു.

തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി കോരയുടെ നേതൃത്യത്തിലുള്ള പോലീസ് സംഘമെത്തി മേരി സ്വീറ്റിയെ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയുടെ സമീപമുള്ള വിശ്രമ മുറിയിലേക്ക് മാറ്റി.

തുടര്‍ന്ന് 7.40ഓടെ പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന്, മേരി സ്വീറ്റിയെ കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസ്സില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പോലീസ് സുരക്ഷയോടെ കയറ്റി അയക്കുകയായിരുന്നു.

താന്‍ പമ്പ ഗണപതി കോവില്‍ ദര്‍ശനത്തിനു എത്തിയതാണെന്നും, സാഹചര്യം അനുകൂലമാകുമെങ്കില്‍ സന്നിധാനത്തിലേക്കും കൂടി പോകാനാണ് തീരുമാനിച്ചിരുന്നതെന്നും മേരി സ്വീറ്റി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here