അയ്യപ്പ ഭക്തര്‍ക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി

കോട്ടയം: ശബരിമല മണ്ഡലകാല സീസണില്‍ ഭക്തര്‍ക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി.

നിലക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ എസി-നോണ്‍ എസി ബസുകള്‍ക്ക് പുറമേ അത്യാധുനിക ഇലക്ട്രിക്ക് ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള സംവിധാനങ്ങളാണ് കെഎസ്ആര്‍ടിസി സജ്ജമാക്കിയിട്ടുള്ളത്.

സ്വകാര്യവാഹനങ്ങള്‍ക്കു പമ്പയിലേക്ക് പ്രവേശനമില്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി മാത്രമാണ് ഏക ഗതാഗതമാര്‍ഗം. ശബരിമല തീര്‍ഥാന കാലത്തു നിലയ്ക്കല്‍ മുതല്‍ പമ്പ വരെ പ്രതിദിനം ഒരു മിനിറ്റ് ഇടവിട്ട് 260 ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള സംവിധാനങ്ങളാണ് കെഎസ്ആര്‍ടിസി സജ്ജമാക്കിയിട്ടുള്ളതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.

ഒരു മിനിറ്റ് ഇടവിട്ട് 100 നോണ്‍ എസി ബസുകളും രണ്ട് മിനിറ്റ് ഇടവിട്ട് 150 എസി ബസുകളും പുറപ്പെടും. ഇതില്‍ 10 ഇലക്ട്രിക് ബസുകളുമുണ്ട്. ക്യുആര്‍ കോഡുള്ള ഡിജിറ്റല്‍ ടിക്കറ്റിങ് സംവിധാനമായതിനാല്‍ ബസില്‍ കയറുന്നതിനു മുന്‍പ് ടിക്കറ്റിലെ കോഡ് സ്‌കാന്‍ ചെയ്ത് ഉറപ്പാക്കും.

ഓണ്‍ലൈനായി ബുക്ക് ചെയ്യാത്തവര്‍ക്ക് നിലക്കലില്‍ ടിക്കറ്റ് കൗണ്ടറുകളും 15 കിയോസ്‌കുകളും സ്ഥാപിച്ചിട്ടുണ്ട്. ഗതാഗത സംവിധാനം സുഗമമാക്കാന്‍ 800 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ള

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News