ഇരുമുടിക്കെട്ട് താഴെയിട്ടത് കെ സുരേന്ദ്രന്‍ തന്നെ; പൊലീസ് എടുത്തു കൊടുത്തിട്ടും രണ്ടുതവണ സുരേന്ദ്രന്‍ കെട്ട് താഴെ ഇട്ടു; ദൃശ്യങ്ങള്‍ പീപ്പിളിന്

തിരുവനന്തപുരം: ഇരുമുടിക്കെട്ടിനെ പൊലീസ് അപമാനിച്ചു എന്ന കെ സുരേന്ദ്രന്റെ വാദങ്ങളെ പൊളിച്ചടുക്കുന്ന ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക്.

ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ സ്വയം താഴെയിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസ് എടുത്തു കൊടുത്തിട്ടും രണ്ട് പ്രാവശ്യം സുരേന്ദ്രന്‍ തന്നെ ഇരുമുടിക്കെട്ട് താഴെ ഇടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ളതാണ് ഈ സിസി ടിവി ദൃശ്യങ്ങള്‍. പൊലീസ് ഇരുമുടിക്കെട്ടില്‍ ചവിട്ടിയെന്ന സംഘപരിവാര്‍ പ്രചരണവും ഇതോടെ പൊളിഞ്ഞു.


സ്റ്റേഷന് പുറത്ത് കാത്തുനില്‍ക്കുന്ന ബിജെപി പ്രവര്‍ത്തകരോടും മാധ്യമപ്രവര്‍ത്തകരോടും ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞ് പൊലീസ് മര്‍ദ്ദിച്ചു എന്നു കാണിക്കാനാണ് സുരേന്ദ്രന്‍ ശ്രമിച്ചത്.

പരിപാവനമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റുവാനാണ് കെ. സുരേന്ദ്രന്‍ ശ്രമിച്ചതെന്നും ഇത് മനസിലാക്കിയാണ് സമയോചിതമായി പൊലീസ് പ്രവര്‍ത്തിച്ചതെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.

മുന്‍പ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും കയറ്റണമെന്ന് വാദിച്ച സുരേന്ദ്രന്‍ ഇപ്പോള്‍ ശബരിമലയെ കലാപകേന്ദ്രമാക്കാന്‍ തുണിഞ്ഞിറങ്ങിയിരിക്കുകയാണെന്നും കടകംപള്ളി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News