ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപിയുടെ ആക്രമ ശ്രമം; വേദിയിലേക്ക് തള്ളിക്കയറിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് നീക്കി

തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബി.ജെ.പിയുടെ ആക്രമശ്രമം. നഗരസഭ സംഘടിപ്പിച്ച വികസന സെമിനാറിന്‍റെ വേദിയിലാണ് ബിജെപി കൌണ്‍സിലര്‍മാർ പ്രതിഷേധിച്ചത്.

വേദിയിലേക്ക് തള്ളിക്കയറിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് നീക്കി. വിമോചന സമരത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഇതിലൂടെ ബി.ജെ.പി ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.

തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് എത്തിയപ്പോഴാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്.

കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിലും ശബരിമലയിലെ സർക്കാർ നിലപാടിനും എതിരെയാണ് ബിജെപി കൌണ്‍സിലര്‍മാർ പ്രതിഷേധിച്ചത്.

വേദിയിലേക്ക് തള്ളിക്കയറി വന്ന് മൈക്ക് പിടിച്ച് മുദ്രാവാക്യം വിളിക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാർ മന്ത്രിയെ ആക്രമിക്കാനും ശ്രമം നടത്തി.

തിരുവനന്തപുരം നഗരസഭാ മേയർ വി.കെ പ്രശാന്ത് കൗൺസിലർമാരെ തടയാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം തുടർന്നു. പിന്നീട് പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ വേദിയില്‍ നിന്ന് മാറ്റിയത്.

സെമിനാര്‍ നടന്ന ഹാളിന് പുറത്തും കൌണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. വിമോചന സമരത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഇതിലൂടെ ബി.ജെ.പി ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.

ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തിൽ ചടങ്ങ് ബഹിഷ്കരിച്ച കോൺഗ്രസ് കൗൺസിലർമാർ പ്രത്യക്ഷമായല്ലെങ്കിലും ബി.ജെ.പിയുടെ അക്രമങ്ങൾക്ക് പിന്തുണ നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News