ഭക്തരെ വലച്ച് സംഘപരിവാര്‍ ഹര്‍ത്താല്‍; ശബരിമലയില്‍ പ്രസാദ വിതരണത്തിലും കുറവ്

സംഘപരിവാർ സംഘടനകളുടെ ഹർത്താലും. വാഹനം തടയലും അയ്യപ്പ ഭക്തരെ വല്ലാണ്ട് വലച്ചു. ശബരിമലയിൽ രണ്ട് ദിവസമായി എത്തുന്ന ഭക്തൻമാരുടെ എണ്ണം വളരെ കുറവ്. ഇത് പ്രസാദ വിതരണത്തെയും സാരമായി ബാധിച്ചു.

മണ്ഡലകാല മാരംഭിച്ച് രണ്ട് ദിവസമാകുമ്പോഴേക്കും ഈ രണ്ട് ദിവസങ്ങളിലും സംഘപരിവാർ സംഘടനകൾ നടത്തിയ ഹർത്താലും വാഹനം തടയലും ഭക്തരെ ബുദ്ധിമുട്ടിച്ചു.

സന്നിധാനത്ത് എത്തുന്നത് വളരെ കുറച്ച് ഭക്തൻമാർ മാത്രം. ഇത് അപ്പം അരവണ പ്രസാദ വിതരണത്തെ സാരമായി ബാധിച്ചു.ഈ ദിവസത്തേക്കായി27 ലക്ഷം അരവണ ടിൻ കരുതിയിരുന്നതിൽ വിറ്റത് ഒരു ലക്ഷത്തി മുപ്പത്തി രണ്ടായിരം മാത്രം.

കരുതിയിരുന്ന മൂന്ന് ലക്ഷം ഉണ്ണിയപ്പം വിറ്റത് പകുതി മാത്രം. ഇക്കാര്യം ദേവസ്വം അഡ്മിനിസ്ടേറ്റീവ് ഓഫീസർ തന്നെ സമ്മതിക്കുന്നു.

ഒഴിഞ്ഞ പ്രസാദ വിതരണ കൗണ്ടറുകൾ ആണ് സന്നിധാനത്ത് കാണാൻ കഴിയുന്നത്. നട തുറന്ന് ഈ സമയം വരെ പ്രസാദം വാങ്ങാൻ വരുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ഇവിടത്തെ തൊഴിലാളികൾ തന്നെ സാക്ഷ്യപെടുത്തുന്നു.

ഭക്തപ്രേമികൾ നടത്തുന്ന ഇത്തരം അക്രമങ്ങൾ ഭക്തരെ തന്നെ ബാധിക്കുന്നു എന്നതിന് ഇതിൽ കൂടുതൽ തെളിവുകൾ ആവശ്യമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News