ശബരിമലയില്‍ നെയ്യഭിഷേകത്തിന്‍റെ സമയം കൂട്ടി; നടപ്പന്തലില്‍ പതിനായിരം പേര്‍ക്ക് കൂടി വിരിവയ്ക്കാന്‍ സൗകര്യമൊരുക്കുമെന്നും ദേവസ്വം ബോര്‍ഡ്

ശബരിമലയിലെത്തുന്ന ഭക്തന്മാര്‍ക്ക് നെയ്യഭിഷേകം നടത്തുന്നതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല ഇതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ദേവസ്വം ബോര്‍ഡ് ഒരുക്കും പുലര്‍ച്ചെ 3:15 മുതല്‍ 12:30 വരെ ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്താന്‍ സൗകര്യമൊരുക്കും.

നടപ്പന്തലില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പതിനായിരം പേര്‍ക്കുകൂടി അധികമായി വിരിവയ്ക്കാനുള്ള സൗകര്യവുമുണ്ടാവും എന്നാല്‍ നടപ്പന്തലിനെ സമര വേദിയായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പദ്മകുമാര്‍ പറഞ്ഞു.

നേരത്തെ ബുക്ക് ചെയ്ത് എത്തുന്നവര്‍ക്കും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്‍റേത് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ താമസിക്കാന്‍ സൗകര്യങ്ങളുണ്ടാവും.

പമ്പയില്‍ ടോയിലെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും തീരുമാനമായെന്നും പദ്മകുമാര്‍ പറഞ്ഞു. പമ്പയില്‍ 60000 ലിറ്റര്‍ കുടിവെള്ളം പ്രതിദിനം വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്.

പമ്പയിലും നിലക്കലിലും എത്തിച്ചേരുന്ന ഭക്തര്‍ക്ക് മൂന്ന് മണിക്ക് മുന്നെ സന്നിധാനത്ത് എത്തിച്ചേരുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും.

സര്‍ക്കാറിന്‍റെയോ പൊലീസിന്‍റെയോ ദേവസ്വം ബോര്‍ഡിന്‍റെയോ ഭാഗത്തു നിന്ന് ഭക്തരെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ യാതൊരു നിയന്ത്രണങ്ങളും ഉണ്ടാവില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

ഭക്തരോ മാധ്യമ പ്രവര്‍ത്തകരോ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങള്‍ അടിയന്തിരമായ പരിഹരിക്കുന്നതിനും നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇരുമുടിക്കെട്ടുമായി എത്തുന്നവര്‍ അതിന്‍റെ പവിത്രത മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News