സുരേന്ദ്രന്‍റേത് ആചാരലംഘനം തന്നെ; തെളിവ് ശബരിമല തന്ത്രി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം

ശബരിമലയിലും പരിസരങ്ങളിലും സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആചാര സംരക്ഷകരെന്ന പേരില്‍ അക്രമം നടത്തുന്ന ബിജെപി സംഘപരിവാര്‍ നേതൃത്വം തുടര്‍ച്ചയായ ആചാരലംഘനങ്ങളാണ് നടത്തുന്നത്.

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയും പതിനെട്ടാം പടിയില്‍ പുറം തിരിഞ്ഞ് നിന്നും നിരവധിയായ ആചാരലംഘനങ്ങളാണ് ആചാര സംരക്ഷണം എന്നപേരില്‍ നടത്തുന്ന അക്രമങ്ങളുടെ മറവില്‍ ഇക്കൂട്ടര്‍ കാട്ടിക്കൂട്ടുന്നത്.

ഇന്നലെ പൊലീസിന്‍റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച കെ സുരേന്ദ്രനെ കരുതല്‍ തടങ്കലില്‍ എടുത്ത അവസരത്തില്‍ സ്വയം ഇരുമുടിക്കെട്ട് നിലത്തിടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

ഇതിന് പിന്നാലെ അമ്മ മരിച്ച് അഞ്ച് മാസം തികയുന്നതിനിടെയാണ് സുരേന്ദ്രന്‍ ശബരിമലയിലേക്ക് വരാന്‍ വേണ്ടി ഇരുമുടിക്കെട്ടുമായി എത്തിയതെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.

ആചാര പ്രകാരമാണെങ്കില്‍ ശബരിമല തന്ത്രി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം കുടുംബത്തില്‍ മരണമോ ജനനമോ നടന്നാല്‍ ഒരു വര്‍ഷം തികയുന്നതിന് മുന്നെ ശബരിമല ദര്‍ശനത്തിനായി കെട്ടുനിറയ്ക്കാന്‍ പാടില്ലെന്നും ദര്‍ശനത്തിന് എത്താന്‍ പാടില്ലെന്നുമാണ്.

എന്നാല്‍ ക‍ഴിഞ്ഞ ജൂലൈ അഞ്ചിനാണ് കെ സുരേന്ദ്രന്‍റെ അമ്മ മരണപ്പെട്ടത്. നിലവില്‍ അഞ്ച് മാസം തികയുന്നതിന് മുന്നെയാണ് കെ സുരേന്ദ്രന്‍ ശബരിമല ദര്‍ശനത്തിനായി കെട്ടുനിറച്ച് എത്തിയിരിക്കുന്നത്. ആചാരപ്രകാരം ഇത് പാടില്ലെന്നാണ് തന്ത്രിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here