മനപ്പൂര്‍വ്വം അക്രമിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമം; ഡിവൈഎഫ്ഐ പ്രവർത്തരെ ആർഎസ്എസ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പീപ്പിൾ ടിവി പുറത്തുവിടുന്നു

ഹര്‍ത്താലിന് പിന്നാലെ രണ്ടാം ദിവസത്തെ വ‍ഴിതടയലിലും മനപ്പൂര്‍വ്വമായ അക്രമം അ‍ഴിച്ചുവിട്ട് പ്രകോപനമുണ്ടാക്കാന്‍ ബിജെപി ആര്‍എസ്എസ് ശ്രമം. ഡിവൈഎഫ്ഐ പ്രവർത്തരെ ആർ.എസ്.എസ്.പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങൾ പീപ്പിൾ ടിവി പുറത്തുവിടുന്നു.

കൊല്ലം പൂയപ്പള്ളി പാറങ്കോടാണ് സംഭവം. കൊടിമരം നശിപിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധപ്രകടനത്തിനു നേരെയായിരുന്നു ആക്രമണം.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് ആര്‍എസ്എസിന്‍റെ അക്രമം. ഡിവൈഎഫ്എെ പ്രവര്‍ത്തകന്‍റെ തലയ്ക്ക് അടിച്ച് വീ‍ഴ്ത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഡിവൈഎഫ്ഐ പ്രവർത്തകൻ അതുൽ, അമ്മ സുനിത, സിപിഎം ലോക്കല് സെക്രട്ടറി ശിവദാസൻ എന്നിവർക്കാണ് പരുക്കേറ്റത്.

മൂവരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതുലിന് എതിരായ ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് അമ്മ സുനിതയ്ക്ക്‌ നേരെ ആക്രമണം ഉണ്ടായത്. സ്ഥലത്ത് പൂയപ്പള്ളി പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here