ശബരിമല സംഘര്‍ഷം; 30 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ആക്രമണം നടത്തിയത് ഭക്തരുടെ വേഷത്തില്‍ സംഘടിച്ചെത്തി

പത്തനംതിട്ട: ശബരിമലയില്‍ ഭക്തരുടെ വേഷത്തില്‍ സംഘടിച്ചെത്തി ആക്രമണത്തിന് ശ്രമിച്ച 30 ഓളം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇവരെ റാന്നി വഴി മണിയാറിലെ പൊലീസ് ട്രെയിനിങ് ക്യാമ്പില്‍ എത്തിച്ചു.

അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ ഒരാള്‍ക്ക് നിലത്തുവീണ് പരുക്കേറ്റു. തുടര്‍ന്ന് ഇവര്‍ സന്നിധാനം പൊലീസ് സ്റ്റേഷനുമുന്നില്‍ കുത്തിയിരുന്നു. ഇതോടെ 30 പേരെയും അറസ്റ്റുചെയ്യുകയായിരുന്നു.

അറസ്റ്റിലായവരില്‍ ആര്‍എസ്എസിന്റെ എറണാകുളത്തെ പ്രധാന നേതാക്കളിലൊരാളായ രാജേഷും ഉള്‍പ്പെടുന്നു. പതിനെട്ടാം പടിക്കു താഴെ വലിയ നടപ്പന്തലില്‍ വിരിവയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സംഘര്‍ഷം. രാത്രി പത്തരയോടെ മാളികപ്പുറം ക്ഷേത്രത്തിന് എതിര്‍വശത്തു നിന്ന് സംഘടിച്ചെത്തിയ 200 ഓളം പ്രവര്‍ത്തകരാണ് ഉച്ചത്തില്‍ ശരണം വിളിച്ച് പ്രകോപനം സൃഷ്ടിച്ചത്.

ഹരിവരാസനത്തിനുവേണ്ടി നൂറുകണക്കിന് ഭക്തര്‍ കാത്ത് നില്‍ക്കുമ്പോഴായിരുന്നു ഇത്. മാളികപ്പുറം ക്ഷേത്രത്തിന് താഴെ നിരവധി പേര്‍ വിരിവച്ചിട്ടുണ്ടായിരുന്നു. ഇവര്‍ക്കിടയിലൂടെയാണ് പ്രശ്‌നക്കാര്‍ ശബ്ദഘോഷത്തോടെ കടന്നുപോയത്. നടപ്പന്തലില്‍ ഇരുപ്പുറപ്പിച്ച ഇവര്‍ ഹരിവരാസനത്തിന് ശേഷവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു.

സംഘത്തിലെ എല്ലാവരും മലയാളികളാണ്. ശരണമന്ത്രത്തിനു പകരം ‘നന്ദലാലാ, രഘു നന്ദലാലാ ‘ തുടങ്ങിയ ശാഖയിലെ ഗീതങ്ങളാണ് നടപ്പന്തലിലിരുന്ന് ഇവര്‍ ആലപിച്ചത്. മുന്‍കൂര്‍ തയ്യാറാക്കിയ പദ്ധതി പ്രകാരം സംഘടിച്ചെത്തിയതാണെന്നതിന് ഇതു തന്നെയാണ് പ്രധാന തെളിവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News