”വെട്ടണം, കൊല്ലണം, കത്തിക്കണം”; ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിച്ച് നാട്ടില്‍ കലാപമുണ്ടാക്കാന്‍ നീക്കവുമായി സംഘപരിവാര്‍; പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാനും സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ കത്തിക്കാനും ‘ശബരിമല കര്‍മ്മസേന’യില്‍ ആഹ്വാനം

തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിച്ച് നാടെങ്ങും കലാപമുണ്ടാക്കാനുള്ള നീക്കവുമായി സംഘപരിവാര്‍.

ശബരിമല കര്‍മ്മസേന എന്ന ഗ്രൂപ്പ് വഴിയാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നത്. കലാപം അഴിച്ചു വിടുന്നതിനൊപ്പം സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ അടക്കം കത്തിക്കുവാനും ഗ്രൂപ്പില്‍ ആഹ്വാനമുണ്ട്.

കലാപത്തിനും കൊലപാതകത്തിനും ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളാണ് ഈ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടുന്നത്. എസ് ശ്രീജിത്ത് എന്നയാളാണ് ഈ ഗ്രൂപ്പിന്റെ അഡ്മിന്‍.

ഗ്രൂപ്പിലെ അംഗങ്ങള്‍

ഗ്രൂപ്പിലെ അംഗങ്ങള്‍

കൂടുതല്‍ പേരെ അണിനിരത്തി പൊലീസ് സ്റ്റേഷന്‍ ആക്രമിക്കണമെന്ന് ക്ലിപ്പുകളും ഗ്രൂപ്പിലുണ്ട്. പൊലീസ് തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം ഭീകരമാക്കണമെന്നും സംഘിഗുണ്ടകള്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന മറ്റു ഗ്രൂപ്പുകളെക്കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

മറ്റൊരു ഗ്രൂപ്പില്‍ നടക്കുന്ന കലാപആഹ്വാനങ്ങള്‍:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News