കണ്ണൂര്‍: ശബരിമല വികസനത്തിന് കേന്ദ്രം അനുവദിച്ച 100 കോടിയില്‍ സംസ്ഥാനത്തിന് ലഭിച്ചത് 18 കോടി മാത്രമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

കാര്യങ്ങള്‍ മനസിലാക്കാതെയാണ് കണ്ണന്താനം വിമര്‍ശിക്കുന്നതെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.

ശബരിമലയുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രം നല്‍കിയ 100 കോടി ഇതുവരെ ചെലവഴിക്കാന്‍ കേരള സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ വാദം. ഇതിനാണ് മന്ത്രി കടകംപള്ളിയുടെ മറുപടി.

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കും. ഗുണ്ടാ സംഘങ്ങള്‍ക്ക് സൗകര്യം ഒരുക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.

ആര്‍എസ്എസുകാരുടെ കയ്യില്‍ ശബരിമല ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.