പത്തനംതിട്ട: നടപ്പന്തലിലും സന്നിധാനത്തും ഫയര്‍ഫോഴ്‌സ് വെള്ളമൊഴിച്ച് ഭക്തരെ തുരത്തുന്നു എന്ന വ്യാജവാര്‍ത്ത നല്‍കിയ ചാനലിനെതിരെ ദേവസ്വം ബോര്‍ഡ് പി.ആര്‍.ഒ സുനില്‍ അരുമാനൂര്‍ രംഗത്ത്.
മുന്‍ കാലങ്ങളില്‍ എന്നപോലെ ദിവസവും നടയടച്ചതിന് ശേഷം ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ സന്നിധാനത്തും നടപ്പന്തലിലും മാളികപ്പുറത്തും മറ്റ് വഴികളിലും വെള്ളം ചീറ്റി വൃത്തിയാക്കാറുണ്ട്.
എന്നാല്‍ ഒരു ചാനല്‍, അയ്യപ്പഭക്തര്‍ വിരിവച്ചിരിക്കാതിരിക്കാന്‍ മനപൂര്‍വ്വം ചെയ്യുന്നതാണെന്ന് കാട്ടി വാര്‍ത്ത നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here