സന്നിധാനത്ത് സംഘര്‍ഷത്തിന് ശ്രമിക്കുന്നത് ആര്‍എസ്എസിന്റെ കൊടുംക്രിമിനലുകള്‍; ചിത്തിര ആട്ട നാളില്‍ 52കാരിയെ കയ്യേറ്റം ചെയ്തതും ഇതേ ആര്‍എസ്എസ് ഗുണ്ട

പത്തനംതിട്ട: ഹരിവരാസനം പാടി നട അടച്ച ശേഷം സന്നിധാനത്ത് അക്രമം നടത്താന്‍ ശ്രമിച്ചത് ആര്‍എസ്എസിന്റെ കൊടും ക്രിമിനലുകളുടെ നേതൃത്വത്തില്‍.

ഇവരില്‍ പലരും മുന്‍പ് ചിത്തിര ആട്ട വിശേഷ സമയത്ത് സന്നിധാനത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ആളുകള്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സന്നിധാനത്ത് നിന്ന് തിങ്കളാഴ്ച രാത്രി 12 ഓടെ അറസ്റ്റ് ചെയതവരില്‍ 15 പേര്‍ ശബരിമലയിലും നിലയ്ക്കലിലുമുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായി ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.

എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള ശബരിമല കര്‍മസമിതി കണ്‍വീനറും കൂടിയായ രാജേഷാണ് ഇന്നലെ സന്നിധാനത്ത് സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ക്കൊപ്പം എത്തിയ മറ്റു ചിലര്‍ ഇനിയും സന്നിധാനത്തും പരിസരത്തുമായി തുടരുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

രാജേഷ് ചിത്തിര ആട്ട വിശേഷ സമയത്ത് 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിതാ ദേവിയെ തടയാനും നേതൃത്വം നല്‍കിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പൊലീസ് ശേഖരിച്ചു.

സന്നിധാനത്ത് കുഴപ്പമുണ്ടാക്കാന്‍ശ്രമിച്ച അറിയാവുന്ന 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.70 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി . ഇവരെ മണിയാര്‍ ക്യാംപില്‍ ചോദ്യം ചെയ്തു വരികയാണ്.

ആസൂത്രിതമായ അക്രമമാണ് സംഘപരിവാര്‍ ലക്ഷ്യംവച്ചതെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here