അറസ്റ്റ്ചെയ്തത് ഭക്തരെയല്ല, സംഘര്‍ഷമുണ്ടാക്കാന്‍ എത്തിയവരെയാണെന്ന് മുഖ്യമന്ത്രി പിണറായി; മനപ്പൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ എത്തിവരാണ് അവര്‍; സര്‍ക്കാര്‍ എന്നും വിശ്വാസികള്‍ക്കൊപ്പം; കേരളത്തെ ഇരുണ്ടകാലത്തേക്ക് നയിക്കാന്‍ വരുന്നവര്‍ക്കൊപ്പം മാധ്യമങ്ങള്‍ നില്‍ക്കരുതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വിശ്വാസികളോടുള്ള സര്‍ക്കാര്‍ സമീപനം അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു. കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്ത വാര്‍ത്തയായി കൊടുക്കല്‍ മാത്രമല്ല, അത് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണെന്നത് കാണേണ്ടത് പ്രധാനമാണെന്നും പിണറായി പറഞ്ഞു.

ഇന്നലെ സന്നിധാനത്ത് ചില അറസ്റ്റ് ഉണ്ടായി. എന്നാല്‍ എന്താണ് നടന്നത്. ചില ആര്‍എസ്എസുകാര്‍ അവിടെ തമ്പടിച്ചു. അവര്‍ തമ്പടിച്ചത് എന്തിനാണ് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അശാന്തിയുടെ ഒരിടമായി സന്നിധാനത്തെ മാറ്റാമോ. അതിനു കൂട്ടുനില്‍ക്കാന്‍ പറ്റുമോ?

ആ കാര്യത്തില്‍ ആരുടെ കൂടെ. ഈ കുഴപ്പം കാണിക്കുന്നവര്‍ക്ക് ഒപ്പമാണോ. അതോ വിശ്വാസികള്‍ക്കൊപ്പമാണോ എന്ന് നോക്കണ്ടേ. ശബരിമലയില്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരാണ് എന്നാണ് പ്രചരണം. ആ വിഷയത്തില്‍ സുപ്രീംകോടതി എന്താണ് പറഞ്ഞത്. അത് നടപ്പാക്കണേ സര്‍ക്കാരിന് കഴിയൂ. ഇതല്ലാതെ സര്‍ക്കാരിന് വേറെ മാര്‍ഗമില്ലല്ലോ.

തീരുമാനം വരേണ്ടത് സുപ്രീം കോടതിയില്‍ നിന്നല്ലേ. നിയമ വാഴ്ചയുള്ള ഒരു രാജമല്ലേ ഇത്. സംഘവരിപവാറിന് ഒരു അജണ്ട ഉണ്ട്. അതു ഇന്നുള്ള കേരളം ഇല്ലാതാക്കുകയാണ്. അതംഗീകരിച്ചുകൊടുക്കാന്‍ സാധ്യമല്ല. നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ എന്നനിലയില്‍ അതു അംഗീകരിച്ചു കൊടുക്കാന്‍ സാധ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here