തന്ത്രിയോ പൂജാരിയോ മുക്രിയോ അല്ല ആചാരങ്ങള്‍ പ്രഖ്യാപിക്കേണ്ടതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ; ”വിമാനത്താവളത്തില്‍ നടന്നത് കൈകൊട്ടി കളി; അതൊരു മുസ്ലീം സംഘടനയാണ് ചെയ്തിരുന്നുവെങ്കില്‍, അവരെ ഭീകരവാദിയും തീവ്രവാദിയുമാക്കിയേനെ”

കൊല്ലം: താന്‍ സത്യം പറഞ്ഞാല്‍ തന്റെ വീടിനുമുമ്പില്‍ നാമജപം നടക്കുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. സുരേന്ദ്രന്റേത് ആചാരലംഘനമാണെന്നും കെമാല്‍ പാഷ പറഞ്ഞു.

കൊച്ചി വിമാനത്താവളത്തില്‍ നടന്നത് കൈകൊട്ടി കളിയാണ്. അത് നാടിന് ആക്ഷേപമാണ്. ഒരു മുസ്ലീം സംഘടനയാണിത് ചെയ്തിരുന്നുവെങ്കില്‍ ഭീകരവാദിയും തീവ്രവാദിയുമാക്കിയേനെ. ജയിലില്‍ നിന്ന് ഇറങ്ങാന്‍ സമയം കിട്ടില്ലായിരുന്നു.

ഹൈവേ ഉപരോധിക്കുമെന്ന നേതാവിന്റെ പ്രസ്ഥാവന വേദനയോടെ കേട്ടു. ഹൈവേയെല്ലാം ഇയാളുടെ സ്വത്താണോ. ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയത്. ഞായറാഴ്ച ആയതുകൊണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ ഏശാത്തത് കൊണ്ടെണ് റോഡ് ഉപരോധിച്ചത്.

സുപ്രീംകോടതി അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ നേതാവിനെ അറിയാം. സുപ്രീംകോടതി എന്തു പറയണമെന്നു പറയും. അതുവേണം പറയാന്‍. താന്‍ എന്താഹാരം കഴിക്കണം എന്നീ തീരുമാനിക്കാനുള്ള അവകാശം ഇന്നില്ല. എന്തുപറയമെന്ന അവകാശവും ഇല്ലാതായി.

സാഹിത്യകാരന്മാരുടെ അവസ്ഥ നമുക്കറിയാം. മതങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നതാണ് കാരണം. മതം രാഷ്ട്രീയത്തിന്റെ ഗുണമറിഞ്ഞു. അതോടെ മതം രാഷ്ട്രീയത്തില്‍ പിടിമുറുക്കി. ഭരണഘടന തൂത്തെറിയപ്പെട്ടു.

തന്ത്രിയോ പൂജാരിയോ മുക്രിയോ അല്ല ആചാരങ്ങള്‍ പ്രഖ്യാപിക്കേണ്ടതെന്നും ആര്‍ത്തവമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോകരുതെന്ന് കുഴിക്കാട്ട് പച്ചയില്‍ പറയുന്നില്ലെന്നും കെമാല്‍ പാഷാ ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here