സംഘപരിവാറിന്‍റെ ഭീഷണി മൂലം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ കഴിയുന്നില്ലെന്ന് വ്രതം നോക്കി മാലയിട്ട യുവതികള്‍

സംഘപരിവാറിന്‍റെ ഭീഷണി മൂലം ശബരിമലയില്‍ ദര്‍ശനം നടത്താനില്ലെന്ന് വ്രതം നോക്കി മാലയിട്ട യുവതികള്‍ അറിയിച്ചു. ശബരിമലയില്‍ കലാപം ഉണ്ടാക്കി തങ്ങളുടെ പേരില്‍ വര്‍ഗ്ഗീയ വോട്ട് പിടിക്കാന്‍ ബിജെപിയെ അനുവദിക്കില്ല. യഥാര്‍ത്ഥ അയ്യപ്പഭക്തരുടെ പിന്തുണയോടെ മല കയറാനായി വ്രതം നോക്കി കാത്തിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

കണ്ണൂര്‍ സ്വദേശിനികളായ ഷനില സജേഷ്, രേഷ്മ നിശാന്ത്, കൊല്ലം സ്വദേശി ധന്യ വിജയന്‍ എന്നിവരടങ്ങുന്ന പത്തംഗ സംഘമാണ് ശബരിമല ദര്‍ശനത്തിനായി ബുക്ക് ചെയ്തിരുന്നത്. ഓണ്‍ലൈന്‍ രജീസ്ട്രേഷന്‍ വ‍ഴി 19ാം തിയതി ദര്‍ശനം നടത്താനാണ് നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ സംഘപരിവാറിന്‍റെ ഭീഷണിയെ തുടര്‍ന്ന് മല കയറാനില്ലെന്നും തങ്ങളുടെ പേരില്‍ കലാപമുണ്ടാക്കി വര്‍ഗ്ഗീയ വോട്ട് പിടിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്നും യുവതികള്‍ വ്യക്തമാക്കി.

ശബരിമലയില്‍ പോകാന്‍ മാലയിട്ടതു മുതല്‍ സംഘപരിവാറിന്‍റെ ഭീഷണി നേരിടുകയാണ്. തങ്ങളുടെ ജോലി പോലും ഉപേക്ഷിക്കേണ്ടിവന്നു. യഥാര്‍ത്ഥ വിശ്വാസികളുടെ പിന്തുണയോടെ മല കയറാനാണ് ആഗ്രഹമെന്നും അതുവരെ വ്രതം തുടരുമെന്നും അവര്‍ പറഞ്ഞു.

യുവതികള്‍ എത്തുന്നുവെന്ന വാര്‍ത്ത വന്നതോടെ സംഘപരിവാര്‍ സംഘങ്ങള്‍ എറണാകുളം പ്രസ് ക്ലബില്‍ പ്രതിഷേധവുമായി എത്തി. പ്രസ് ക്ലബിന് മുന്നിലും ആര്‍എസ്എസ് നാമജപം തുടങ്ങി. ഇതോടെ പൊലീസെത്തിയാണ് യുവതികള്‍ക്ക് മടങ്ങിപ്പോകാനുളള സംരക്ഷണം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News