വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവില്‍ കേരളത്തില്‍ ബിജെപി അയോധ്യ മോഡല്‍ കലാപം പടര്‍ത്താനുള്ള നീക്കം നടത്തുന്നു: എ വിജയരാഘവന്‍

തിരുവനന്തപുരം: വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവില്‍ കേരളത്തില്‍ ബിജെപി അയോധ്യ മോഡല്‍ കലാപം പടര്‍ത്താനുള്ള നീക്കം നടത്തുന്നുവെന്ന് എല്‍ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍

ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കി അതിന്റെ പേരില്‍ കേരളത്തില്‍ അയോധ്യ മോഡല്‍ കലാപം പടര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് ബിജെപി ആര്‍.എസ്.എസ് നേതൃത്വം പിന്തിരിയണം. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവില്‍ സമൂഹവിരുദ്ധരെയും അക്രമികളെയും ശബരിമലയില്‍ എത്തിച്ച് കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം പുറത്തു വന്നിരിക്കുകയാണ്.

ഓരോ ജില്ലയില്‍ നിന്നും പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ശബരിമലയില്‍ എത്തിക്കണമെന്ന സര്‍ക്കുലര്‍ കലാപ നീക്കത്തിന് തെളിവാണ്. ശബരിമല പ്രക്ഷോഭം ശക്തമാക്കുമെന്ന് ബി.ജെ.പി പ്രസിഡണ്ട് പിഎസ്.ശ്രീധരന്‍ പിള്ള പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സക്രെട്ടറി എഎന്‍ രാധാകൃഷ്ണന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിശ്വാസി സമൂഹം ഇത് അംഗീകരിക്കില്ലെന്ന് തീര്‍ച്ചയാണ്.

ശബരിമലയെ കലാപ കേന്ദ്രമാക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് ഒപ്പമാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ മറ്റു വഴിയില്ലെന്നത് എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്.

യുവതീ പ്രവേശം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുകയല്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങും പറഞ്ഞിട്ടുണ്ട്. ബിജെപിയുടെ സമരം സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്നാണ് ശ്രീധരന്‍ പിള്ളയുടെ മലക്കംമറിച്ചില്‍. സുപ്രീംകോടതി വിധിയുടെ മറവില്‍ കേരളത്തില്‍ കലാപം അഴിച്ചുവിട്ട് സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ഇതില്‍ നിന്നും വ്യക്തമാെന്നും വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News